ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലും ഡൊമിസിലറി കെയര്‍സെന്‍റര്‍ ക്രമീകരിച്ചു. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് 50 ബെഡുകളോട് കൂടി സെന്‍റര്‍ സജ്ജമാക്കിയിട്ടുള്ളത്. നിയുക്ത ദേവികുളം എംഎല്‍എ എ.രാജയും മന്ത്രി എം.എം മണിയും സെന്‍ററിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
പഞ്ചായത്തിന്‍റെയും വെള്ളത്തൂവല്‍, എല്ലക്കല്‍ സര്‍വീസ് സഹകരണ ബാങ്കുകളുടെയും ഹൈറേഞ്ച് ഡയറിയുടേയും സഹകരണത്തോടെയാകും ഡിസിസിയിലേക്ക് വേണ്ടുന്ന ഭക്ഷണം ക്രമീകരിക്കുക.
also read: അച്ഛന്‍റെ ക്രൂരത, ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
പഞ്ചായത്ത് പരിധിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്‍റെ ഭാഗമായി വാര്‍ഡ് തല സമതികളും ഹെല്‍പ്പ് ഡെസ്‌ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ വാക്‌സിന്‍ വിതരണവും പരിശോധനയും പുരോഗമിക്കുന്നു. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ വാഹനസൗകര്യവും ക്രമീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.