ഇടുക്കി: സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഉടമസ്ഥര്‍ തയ്യാറാവുന്നില്ലെന്ന് ആരോപണം. നൂറ് കണക്കിന് ഏലം തൊഴിലാളികള്‍ പണിയെടുക്കുന്ന തോട്ടങ്ങളുടെ സമീപത്തുള്ള മരങ്ങളാണ് അപകടകരമായ രീതിയില്‍ നില്‍ക്കുന്നത്. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ജില്ല ഭരണകൂടം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ ഉടമസ്ഥര്‍ പാലിക്കുന്നില്ല. ജില്ലഭരണകൂടം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ഏലം തൊഴിലാളികള്‍ പരാതി പറയുന്നു. മരങ്ങള്‍ മുറിച്ചു നീക്കാത്തതിനെതിരെ ഏലം തോട്ടത്തിലെ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. അപകടാവസ്ഥയിലുള്ള ദ്രവിച്ച മരങ്ങള്‍ വീണ് മുമ്പ് ദുരന്തങ്ങളുണ്ടായിട്ടും അവയില്‍ നിന്നും അധികൃതര്‍ പാഠം പഠിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശം പാലിക്കുന്നില്ല; മരങ്ങള്‍ അപകടാവസ്ഥയില്‍ - threatened
ജില്ലഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്ന് ഏലം തൊഴിലാളികള്‍ പരാതി പറയുന്നു
ഇടുക്കി: സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ഉടമസ്ഥര്‍ തയ്യാറാവുന്നില്ലെന്ന് ആരോപണം. നൂറ് കണക്കിന് ഏലം തൊഴിലാളികള്‍ പണിയെടുക്കുന്ന തോട്ടങ്ങളുടെ സമീപത്തുള്ള മരങ്ങളാണ് അപകടകരമായ രീതിയില്‍ നില്‍ക്കുന്നത്. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ജില്ല ഭരണകൂടം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ ഉടമസ്ഥര്‍ പാലിക്കുന്നില്ല. ജില്ലഭരണകൂടം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ഏലം തൊഴിലാളികള്‍ പരാതി പറയുന്നു. മരങ്ങള്‍ മുറിച്ചു നീക്കാത്തതിനെതിരെ ഏലം തോട്ടത്തിലെ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്. അപകടാവസ്ഥയിലുള്ള ദ്രവിച്ച മരങ്ങള്‍ വീണ് മുമ്പ് ദുരന്തങ്ങളുണ്ടായിട്ടും അവയില്‍ നിന്നും അധികൃതര്‍ പാഠം പഠിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ബൈറ്റ് ബേസിൽ തോലാനി
നൂറ് കണക്കിന് തോട്ടം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളില്‍ ഉണങ്ങി ദ്രവിച്ചതടക്കം ഏത് നിമിഷവും നിലംപൊത്താവുന്ന തരത്തില്‍ നില്‍ക്കുന്ന നിരവധി മരങ്ങളാണ് ഉള്ളത്. എല്ലാവര്‍ഷവും നിരവധി തൊഴിലാളികള്‍ക്ക് മരം വീണ് പരിക്കേല്‍ക്കുകയും ചെയ്യുന്ന സംഭവം ഉണ്ടാകാറുമുണ്ട്. രണ്ടായിരത്തി പതിനാറില്‍ ചൊക്രമുടിയിലെ ഏലത്തോട്ടത്തില്‍ ജോലി നോക്കവെ മരം വീണ് മൂന്ന് സ്ത്രീ തൊഴിലാളികള്‍ മരിച്ചിരുന്നു. ഇത്തരത്തില്‍ വലിയ ദുരന്തങ്ങള്‍ വരെ സംഭവിച്ചിട്ടും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തോട്ടം ഉടമകള്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് വാസ്തവം. ശക്‌തമായ കാറ്റിനെ തുടർന്ന് കാലവർഷത്തിൽ ഭയത്തോടെയാണ് ജോലി ചെയുന്നത് എന്ന് തൊളിലാളികളും പറയുന്നു
ബൈറ്റ് തൊഴിലാളി Conclusion:ഇത്തവണയും മഴ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇടുക്കി ജില്ലാ കളക്ടര്‍ ഇത്തരം മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിന് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.