ETV Bharat / state

ഇടുക്കിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് ഡാമുകള്‍ സന്ദര്‍ശിക്കാം

author img

By

Published : Dec 23, 2020, 7:44 PM IST

രണ്ട് ഡാം സൈറ്റുകളിലും താല്‍ക്കാലിക ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം

Green Protocol  Dams in kerala  Tourism news  ഗ്രീന്‍ പ്രോട്ടോക്കോള്‍  വിനോദ സഞ്ചാര വാര്‍ത്ത  വിനോദ സഞ്ചാരികള്‍  കേരളത്തിലെ വിനോദ സഞ്ചാര മേഖല വാര്‍ത്ത  ഇടുക്കി ഡാമില്‍ സന്ദര്‍ശനം  ചെറുതോണി ഡാമില്‍ സന്ദര്‍ശനം  ക്രിസ്മസ്
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് ഡാമുകള്‍ സന്ദര്‍ശിക്കാം

ഇടുക്കി: ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് 2021 ജനുവരി 16 വരെ ജനങ്ങള്‍ക്ക് ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് നിബന്ധനകളോടെ അനുമതി നല്‍കി. ഊര്‍ജ്ജ വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് അനുമതി നല്‍കിയത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകണം സന്ദര്‍ശനം നടത്തേണ്ടതെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.

രണ്ട് ഡാം സൈറ്റുകളിലും താല്‍ക്കാലിക ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. സിസിടിവി ക്യാമറാ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്ടറുകളുടെ സഹായത്തോടെയും സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ചും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുക. ഡാമിന്‍റെ പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് നിക്ഷേപങ്ങള്‍ അനുവദിക്കരുത്. ജൈവ മാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ തന്നെ ഡാമിന്‍റെ പരിസരത്ത് നിന്ന് നീക്കം ചെയ്യുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.