ETV Bharat / state

ഇന്ധന വിലവർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധം

മർച്ചന്‍റ് അസോസിയേഷൻ രാജകുമാരി യൂത്ത് വിങ്ങാണ് വ്യത്യസ്‌ത പ്രതിഷേധം നടത്തിയത്

idukki  rajakumari  cycle rally  petrol hike  ഇടുക്കി  രാജകുമാരി  മർച്ചന്‍റ് അസോസിയേഷൻ
പെട്രോൾ ഡീസൽ വിലവർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധം
author img

By

Published : Jun 23, 2020, 5:13 PM IST

ഇടുക്കി:പെട്രോൾ ഡീസൽ വിലവർധനവിനെതിരെ വ്യത്യസ്‌ത പ്രതിഷേധവുമായി മർച്ചന്‍റ് അസോസിയേഷൻ രാജകുമാരി യൂത്ത് വിങ്ങ്. രാജകുമാരി ടൗണിൽ സൈക്കിൾ ചവിട്ടിയാണ് യുവാക്കൾ പ്രതിഷേധിച്ചത്. ദിവസേന ഉണ്ടാകുന്ന പെട്രോൾ ഡീസൽ വിലവർധനവിനെതിരെ മലയോരമേഖലയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്‍റെ ഭാഗമായാണ് രാജകുമാരി മർച്ചന്‍റ് അസോസിയേഷൻ യൂത്ത് വിങ്ങ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധം

വ്യാപാര ഭവനിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി അസോസിയേഷൻ യൂണിറ്റ് പ്രസിഡന്‍റ് വി വി കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു. തീരുവ കുറയ്ക്കുക, ഇന്ധനവില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് ജനറൽ സെക്രട്ടറി സോജൻ വർഗീസ്, റിജോ കുര്യൻ, ദീപു എന്നിവർ നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.