മൂന്നാറിൽ ഉദ്യോഗസ്ഥരെ തടയുന്നവരെ നിയമപരമായി നേരിടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതിന് ആരെങ്കിലും തടസ്സം നിന്നാൽ അത് കോടതിയെ അറിയിക്കാനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥയ്ക്കുണ്ട്. അതിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.
ഇടുക്കിയിലെ മൂന്നാറില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും ദേവികുളം സബ് കളക്ടര്‍ രേണു രാജും തമ്മിലുള്ള പ്രശ്‌നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.