ETV Bharat / state

'ഇടമലക്കുടിക്കാര്‍ക്ക് നരേന്ദ്ര മോദിയെന്നാല്‍ ദൈവം'; വിമര്‍ശനവുമായി എം.എം മണി - mm mani latest news

നേരത്തേയും ഇടമലക്കുടിയിലെ ആദിവാസികള്‍ക്കെതിരെ വിമര്‍ശനവുമായി എം.എം മണി രംഗത്തെത്തിയിരുന്നു

എംഎം മണി ഇടമലക്കുടി ആദിവാസികള്‍ വിമർശനം  mm mani criticise tribals of edamalakkudy  ആദിവാസികളെ വിമര്‍ശിച്ച് എംഎം മണി  ബിജെപിക്കെതിരെ എംഎം മണി  mm mani against bjp  mm mani latest news  എംഎം മണി പുതിയ വാര്‍ത്ത
'ഇടമലക്കുടിക്കാര്‍ക്ക് നരേന്ദ്ര മോദിയെന്നാല്‍ ദൈവം'; ബിജെപിക്കാരെ തല്ലിയോടിക്കണമെന്ന് എം.എം മണി
author img

By

Published : Apr 30, 2022, 8:25 PM IST

ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസികളെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം മണി. മുതുവാൻ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് ദൈവത്തെപ്പോലെയാണ്. ആണത്തമുള്ളവരാണെങ്കില്‍ ബിജെപിക്കാരെ അവിടെ കയറ്റരുതെന്നും അടിച്ചോടിക്കുകയാണ് ചെയ്യേണ്ടതെന്നും എം.എം മണി പറഞ്ഞു.

എം.എം മണി സംസാരിക്കുന്നു

'ദേവികുളത്ത് മത്സരിച്ച വരദനും സുന്ദരമാണിക്യത്തിനുമൊക്കെ കിട്ടയത് ഒന്നും രണ്ടും വോട്ടാണ്, ബാക്കിയെല്ലാം കൈപ്പത്തിക്ക്. ഇടമലക്കുടിയില്‍ വികസനം എത്തിച്ചത് ഇടത് പക്ഷമാണ്. ഇന്ന് ഇടമലക്കുടിക്കാര്‍ക്ക് നരേന്ദ്ര മോദിയെന്ന് കേട്ടാല്‍ ദൈവത്തെപ്പോലെയാണ്. ആണത്തമുള്ളവർ ബിജെപിക്കാരെ കുടിയില്‍ കയറ്റില്ല, അവരെ തല്ലിയോടിക്കണമെന്നും എം.എം മണി പറഞ്ഞു'.

ഇടുക്കി ശാന്തന്‍പാറയില്‍ ആദിവാസി ക്ഷേമ സമിതി ജില്ല സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു എം.എം മണി. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇടതുപക്ഷത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം തിരിച്ചടി നേരിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.