ETV Bharat / state

ബ്രിട്ടീഷ് പൗരന്‍റെ സഞ്ചാര പാത പുറത്തുവിട്ടു

മാര്‍ച്ച് ആറാം തിയതിയാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്

കൊവിഡ് 19  ബ്രിട്ടീഷ് പൗരന്‍റെ സഞ്ചാര പാത പുറത്തുവിട്ടു  ഇടുക്കി  ബ്രിട്ടീഷ് പൗരൻ  covid 19  British Citizen  route map  ബ്രിട്ടീഷ് പൗരന്‍റെ സഞ്ചാര പാത
ബ്രിട്ടീഷ് പൗരന്‍റെ സഞ്ചാര പാത
author img

By

Published : Mar 16, 2020, 12:15 PM IST

ഇടുക്കി: കൊവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ സഞ്ചാര പാത പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. ആറാം തിയതി രാവിലെ 7.55 ന് കൊച്ചിൽ എത്തിയ ഇയാൾ കൊച്ചി വെല്ലിങ്ടൺ കാസിനോ ഹോട്ടലിൽ താമസിച്ചു. ഏഴാം തിയതി സെന്‍റ്. ഫ്രാൻസിസ് ചർച്ച് സന്ദർശിച്ച ശേഷം അതിരപ്പള്ളിയിലേക്ക് പോയി. അവിടെ റസിഡൻസിയിൽ നിന്നും ഭക്ഷണം കഴിച്ചു. ശേഷം ചെറുതുരുത്തിയിൽ എത്തി റിവർ റിട്രീറ്റിൽ താമസിച്ചു. പിന്നീട് കലാ തരംഗിണി ഡാൻസ് കേന്ദ്രം സന്ദർശിച്ചു. 8,9 ദിവസങ്ങളിൽ ഇവിടെ തങ്ങിയ ഇയാൾ 10-ാം തിയതി മൂന്നാറിലേക്ക് പുറപ്പെട്ടു.

യാത്രാമധ്യേ അടിമാലി ഇടശ്ശേരി ഫാംയാർഡിൽ നിന്നും ഭക്ഷണം കഴിച്ചു. മൂന്നാറിലെത്തിയ ഇയാൾ ടീ കൗണ്ടിയിൽ താമസിച്ചു. രാത്രി 9.05 ഓടെ പനി, തൊണ്ടവേദന എന്നീ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ടാറ്റാ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നും ഡോക്ടര്‍ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫര്‍ ചെയ്തു. 12-ാം തിയതി പരിശോധനക്ക് സാമ്പിൾ ശേഖരിച്ച ശേഷം ടീ കൗണ്ടിയിൽ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ പാര്‍പ്പിച്ചു. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് 15-ാം തിയതി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ഇയാള്‍ ശ്രമിച്ചു. ഇയാള്‍ താമസിച്ച ടീ കൗണ്ടി റിസോര്‍ട്ടിലെ 40 ജീവനക്കാരും 3 ഉത്തരേന്ത്യൻ സഞ്ചാരികളും ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.