ഇടുക്കി: പിണറായി സർക്കാർ വന്നതിന് ശേഷം ഇടുക്കി ജില്ലയിൽ മാത്രം 33 കോടി രൂപയുടെ വിനോദ സഞ്ചാര പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. "പൊന്മുടി ഡ്രീം വാലി" ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പൊൻമുടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 33 കോടി രൂപ ജില്ലയ്ക്ക് അനുവദിക്കുകയെന്നത് ചരിത്ര സംഭവമാണ്. ഈ തുക ഉപയോഗിച്ചുകൊണ്ടുള്ള ഒട്ടുമുക്കാലും പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു. അവശേഷിക്കുന്നവയുടെ നിർമാണം നടക്കുകയാണെന്നും, ജില്ലയുടെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കൂടുതൽ പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇടുക്കിക്ക് 33 കോടി നൽകിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - Kadakampally Surendran
ഇടുക്കി ജില്ലക്ക് 33 കോടി രൂപയുടെ വിനോദ സഞ്ചാര പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഇടുക്കി: പിണറായി സർക്കാർ വന്നതിന് ശേഷം ഇടുക്കി ജില്ലയിൽ മാത്രം 33 കോടി രൂപയുടെ വിനോദ സഞ്ചാര പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. "പൊന്മുടി ഡ്രീം വാലി" ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പൊൻമുടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 33 കോടി രൂപ ജില്ലയ്ക്ക് അനുവദിക്കുകയെന്നത് ചരിത്ര സംഭവമാണ്. ഈ തുക ഉപയോഗിച്ചുകൊണ്ടുള്ള ഒട്ടുമുക്കാലും പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു. അവശേഷിക്കുന്നവയുടെ നിർമാണം നടക്കുകയാണെന്നും, ജില്ലയുടെ ടൂറിസം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കൂടുതൽ പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Conclusion:കുട്ടികള്‍ക്കുള്ള പാര്‍ക്ക്, പൊന്മുടി ജലാശത്തില്‍ ബോട്ടിംഗ്, ഔഷധത്തോട്ടം, പൂന്തോട്ടം, ആയൂര്‍വ്വേദ സ്പാ, അഡ്വഞ്ചർ പാര്‍ക്ക്, അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയവ ഉൾപ്പെടുന്ന ഒന്നാം ഘട്ടമാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ചെലവ്. പാഴായിക്കിടക്കുന്ന ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ നവീകരിച്ച് കാന്റീന്‍, വിശ്രമ മുറികള്‍ എന്നിവയും ഒരുക്കുന്നുണ്ട്. ഇതോടെ ഒരു സമ്പൂർണ്ണ വിനോദ സഞ്ചാര കേന്ദ്രമായി പൊൻമുടി മാറും.