ETV Bharat / state

കെ.ടി മൈക്കിള്‍ കോണ്‍ഗ്രസ് വിട്ടു; എന്‍.സി.പി ഇടുക്കി അധ്യക്ഷനായേക്കും - എന്‍.സി.പി ഇടുക്കി അധ്യക്ഷന്‍

എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി തൊടുപുഴയില്‍ വെച്ച് കെ.ടി മൈക്കിള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത്.

congress idukki leader  KT Michael  KT Michael resigned from Congress  Congress  കെ.ടി മൈക്കിള്‍ കോണ്‍ഗ്രസ് വിട്ടു  എന്‍.സി.പി ഇടുക്കി അധ്യക്ഷന്‍  എന്‍.സി.പി ഇടുക്കി
കെ.ടി മൈക്കിള്‍ കോണ്‍ഗ്രസ് വിട്ടു; എന്‍.സി.പി ഇടുക്കി അധ്യക്ഷനായേക്കും
author img

By

Published : Sep 8, 2021, 12:34 PM IST

Updated : Sep 8, 2021, 2:49 PM IST

ഇടുക്കി: മുന്‍ കെ.പി.സി.സി അംഗം അഡ്വ. കെ.ടി മൈക്കിള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എന്‍.സി.പിയില്‍ ചേര്‍ന്നു. ഇടുക്കിയിലെ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്‍റെ രാജി ജില്ലയിലെ പാര്‍ട്ടിയ്‌ക്ക് തിരിച്ചടിയായേക്കും.

കെ.ടി മൈക്കിള്‍ കോണ്‍ഗ്രസ് വിട്ടു, എന്‍.സി.പിയില്‍ ചേരും

ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു, മൈക്കിളിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയെങ്കിലും പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പി.സി ചാക്കോയുമായി തൊടുപുഴയില്‍ വെച്ച് അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.

എന്‍.സി.പി ജില്ല പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് കെ.ടി മൈക്കിളിനെ നിയമിച്ചേക്കുമെന്ന സൂചനയുണ്ട്. തൊടുപുഴയില്‍ ഉടന്‍ എന്‍.സി.പി ജില്ല ഓഫിസ് പ്രവര്‍ത്തനം ആരംഭിയ്ക്കും. രണ്ട് തവണ ജില്ല പഞ്ചായത്ത് അംഗമായിട്ടുണ്ട് മൈക്കിള്‍.

ആദ്യ തവണ സ്വതന്ത്രനായി നിന്നാണ് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനു ശേഷം മൈക്കിള്‍, പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. കാലങ്ങളായി പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനകളാണ് രാജിയിലേയ്ക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയിലെ കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ചുനാളുകളായി വന്‍ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉരുക്കു കോട്ടകളായിരുന്ന പഞ്ചായത്തുകള്‍ പോലും നഷ്‌ടപ്പെട്ടു. ഇത് അണികള്‍ക്കിടയില്‍ വന്‍ അമര്‍ഷമാണ് ഉണ്ടാക്കിയത്.

ALSO READ: മദ്യപിച്ചെത്തിയ മകൻ വയോധികരായ മാതാപിതാക്കളെ അടിച്ചു കൊന്നു; പ്രതി പിടിയില്‍

Last Updated : Sep 8, 2021, 2:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.