ഇടുക്കി: ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി എംപിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ടിവി ചലഞ്ച് പദ്ധതി ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരും ഏറ്റെടുത്തു. ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന വിദ്യാർഥികൾക്ക് കോൺഗ്രസ് പ്രവർത്തകർ ടെലിവിഷനുകൾ എത്തിച്ചു നൽകി.
ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ ടിവിയും മൊബൈലും ഇല്ലാത്ത നിർധന വീട്ടിലെ കുട്ടികൾ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഇതിന് പരിഹാരം കാണുന്നതിനായി എംപിയുടെ നേതൃത്വത്തിൽ ടിവി ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്‍റെ ഭാഗമായി എംപിയുടെ നേതൃത്വത്തിൽ ആദിവാസി കുട്ടികൾക്കടക്കം ടിവി എത്തിച്ചു നൽകിയിരുന്നു.
ഇതിന്‍റെ ഭാഗമായി ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിലെ കുട്ടികൾക്ക് ടെലിവിഷനും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകളും വിതരണം ചെയ്‌തു. വിതരണ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് നിർവഹിച്ചു.