ETV Bharat / state

പൊന്‍മുടി തൂക്കുപാലത്തിന് സമീപം മാലിന്യം തള്ളുന്നതായി പരാതി

പ്രശ്നത്തില്‍ നടപടിവേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകളും നാട്ടുകാരും രംഗത്തെത്തി. ലോക്ക് ഡൗണിനു മുമ്പുവരെ ദിവസവും നൂറ്കണക്കിന് വിനോദസഞ്ചാരികള്‍ എത്തിയിരുന്ന ഇടമാണ് പൊന്‍മുടി തൂക്കുപാലം.

പൊന്‍മുടി തൂക്കുപാലം  മാലിന്യ നിക്ഷേപം  പെന്‍മുടിയില്‍ മാലിന്യം  മാലിന്യ പ്രശ്നം  പ്രകൃതി സംരക്ഷണം  ഗ്രീന്‍കെയര്‍ കേരള  garbage dumped  Ponmudi hangar  Ponmudi
പൊന്‍മുടി തൂക്കുപാലത്തിന് സമീപം മാലിന്യം തള്ളുന്നതായി പരാതി
author img

By

Published : May 9, 2020, 11:40 AM IST

ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി തൂക്കുപാലത്തിന് സമീപം മാലിന്യം കൂട്ടിയിടുന്നതായി ആക്ഷേപം. പാലത്തിന് സമീപത്തെ വനമേഖലയിലാണ് ആളുകള്‍ മാലിന്യം ഉപേക്ഷിക്കുന്നത്. പ്രശ്നത്തില്‍ നടപടിവേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകളും നാട്ടുകാരും രംഗത്തെത്തി. ലോക്ക് ഡൗണിനു മുമ്പുവരെ ദിവസവും നൂറ്കണക്കിന് വിനോദസഞ്ചാരികള്‍ എത്തിയിരുന്ന ഇടമാണ് പൊന്‍മുടി തൂക്കുപാലം.

പൊന്‍മുടി തൂക്കുപാലത്തിന് സമീപം മാലിന്യം തള്ളുന്നതായി പരാതി

വിലക്കിനെ തുടര്‍ന്ന് ആളൊഴിഞ്ഞതോടെ തൂക്കുപാലവും പരിസരവും മാലിന്യങ്ങളാല്‍ നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലേതുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പാലത്തിന് സമീപത്തെ വനമേഖലയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. പാലവുമായി ബന്ധിക്കുന്ന പാതയോരങ്ങളിലും പാറയിടുക്കുകളിലും മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോഡുകള്‍ക്ക് സമീപത്തുവരെ മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.