ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റില്‍. സേനാപതി സ്വദേശി ഷഹില്‍ ഷാജനെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഉടുമ്പൻചോല പൊലീസിന് കൈമാറിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ശാന്തൻപാറ ഗവൺമെന്‍റ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ഷഹില്‍. പരാതിക്കാരിയായ പെൺകുട്ടി എറണാകുളത്തെ കോളജില്‍ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
രാജക്കാട് എയ്‌ഡഡ് സ്‌കൂളിലെ വിദ്യാർഥികളായിരുന്ന ഇരുവരും പഠനകാലത്ത് സൗഹൃദത്തിലായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി വ്യത്യസ്ഥ സ്ഥാപനങ്ങളിലായെങ്കിലും മൊബൈല്‍ വഴി ബന്ധം തുടർന്നു. നാട്ടില്‍ വന്ന പെൺകുട്ടിയെ ഷഹല്‍ തന്‍റെ കൈയിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് തവണ മുക്കുടിലിലെ വീട്ടിലേക്ക് വാഹനത്തിൽ കൂട്ടിക്കൊണ്ട് പോകുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിന് ശേഷം കോളജ് ഹോസ്റ്റലിലെ മറ്റ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയില്‍ നിന്നും വിവരം അറിഞ്ഞ സുഹൃത്തുക്കൾ സംഭവം കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ശാന്തൻപാറ പൊലീസിന് പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയ പൊലീസ് ഷഹലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.