ETV Bharat / state

ഹൈറേഞ്ചിലെ കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍ - coffee farmers

വിളവെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ കായ്‌കള്‍ വ്യാപകമായി നശിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുകയാണ്.

കാപ്പി കൃഷി
author img

By

Published : Oct 25, 2019, 11:31 PM IST

Updated : Oct 25, 2019, 11:54 PM IST

ഇടുക്കി: ഹൈറേഞ്ചിലെ കാപ്പികര്‍ഷകര്‍ പ്രതിസന്ധിയില്‍. വിളവെടുപ്പ് കാലമാകുമ്പോള്‍ കാപ്പിച്ചെടികളില്‍ കണ്ടുവരുന്ന രോഗബാധയാണ് കര്‍ഷകരെ വലക്കുന്നത്. കുരുകളില്‍ മഞ്ഞപ്പ് ബാധിക്കുകയും തുടര്‍ന്ന് കായും ഇലയും ഉണങ്ങി നശിക്കുകയും ചെയ്യും. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് വിളവെടുപ്പ് സമയം. ഹൈറേഞ്ച് മേഖലയില്‍ പടര്‍ന്ന് പന്തലിക്കുന്ന കാപ്പികളാണ് വ്യാപകമായി കൃഷി ചെയ്തിരിക്കുന്നത് അതുകൊണ്ട് തന്നെ ഇടവിള കൃഷികള്‍ ഒന്നും തന്നെ നടത്തുവാനും കഴിയില്ല. അതേസമയം കോഫി ബോര്‍ഡില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചെറുകിട കര്‍ഷകര്‍ ആരോപിക്കുന്നു. കാപ്പി കൃഷി സംരക്ഷിക്കുന്നതിനും കര്‍ഷകരെ നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

ഹൈറേഞ്ചിലെ കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍

Intro:പ്രളയവും കാലാവസ്ഥാ വ്യതിയാനവും അതിജീവിച്ച ഹൈറേഞ്ചിലെ കാപ്പി കര്‍ഷകര്‍ക്ക് തിരിച്ചടിയായി രോഗബാധ. വിളവെടുപ്പിന് ഏതാനം മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കാപ്പികുരുകള്‍ വ്യാപാകമായി ഉണങ്ങി നശിക്കുകയാണ്.Body:മറ്റ് കാര്‍ഷിക വിളകള്‍ക്കൊപ്പം ഹൈറേഞ്ചിലെ പ്രദാന നാണ്യവിളയായ കപ്പിയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കാലാവസ്ഥ വ്യതിയാനം മൂല ഗണ്മായ ഉല്‍പ്പാദന കുറവ് നേരിടുന്നതിനൊപ്പം കാപ്പികുരുകള്‍ വ്യാപകമായി കരിച്ചില്‍ ബാധിച്ച് നശിക്കുകയാണ്. കുരികളില്‍ മഞ്ഞപ്പ് ബാധിക്കുകയും തുടര്‍ന്ന് കായും ഇലയും ഉണങ്ങുകയാണ്. വിളവെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കായ്കള്‍ വ്യാപാകമായി നശിക്കുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് സമ്മാനിക്കുന്നത്.

ബൈറ്റ്...അരുൺ കർഷകൻ
Conclusion:ഹൈറേഞ്ച് മേഖലയില്‍ പടര്‍ന്ന് പന്തലിക്കുന്ന കാപ്പികളാണ് വ്യാപകമായി കൃഷി ചെയ്തിരിക്കുന്നത് അതുകൊണ്ട് തന്നെ ഇടവിള കൃഷികള്‍ ഒന്നും തന്നെ നടത്തുവാനും കഴിയില്ല. ചെറുകിട കര്‍ഷകര്‍ക്ക് കോബി ബോര്‍ഡില്‍ നിന്നും വേണ്ട സഹായങ്ങളും ലഭിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കാപ്പി കൃഷി സംരക്ഷിക്കുന്നതിനും കര്‍ഷകരെ നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.
Last Updated : Oct 25, 2019, 11:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.