ഇടുക്കി: രാജമല ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായ ധനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സർക്കാർ വഹിക്കും. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് കര - നാവിക സേനകളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽപ്പെട്ടവർക്ക് വിദഗ്ധ ചികിത്സ നൽകാൻ എറണാകുളത്ത് നിന്നും കോട്ടയത്ത് നിന്നും ഡോക്ടർമാരുടെ സംഘത്തെ അയച്ചിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായി നിലവിലുള്ളതിന് പുറമെ തൃശൂരിൽ നിന്നും എൻ.ഡി.ആർ.എഫ് സംഘം ഉടനെ രാജമലയിൽ എത്തും. രക്ഷാപ്രവർത്തനത്തിന് വ്യോമ സേനയോട് ഹെലികോപ്റ്റർ ആവശ്യപ്പെട്ടെങ്കിലും മോശം കാലവസ്ഥയെ തുടർന്ന് ഇതുവരെ സാധ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജമല ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി
അപകടത്തിൽപ്പെട്ടവർക്ക് വിദഗ്ധ ചികിത്സ നൽകാൻ എറണാകുളത്ത് നിന്നും കോട്ടയത്ത് നിന്നും ഡോക്ടർമാരുടെ സംഘത്തെ അയച്ചിട്ടുണ്ട്.