ഇടുക്കി: അടിമാലി കേന്ദ്രീകരിച്ച് സിവില്‍ സ്‌റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് പരിഹാരമായില്ല. അടിമാലി കേന്ദ്രമായുള്ള പതിനഞ്ചോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം. ലക്ഷക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ നിർമാണകാര്യത്തില്‍ അനുകൂല സമീപനമുണ്ടായിട്ടില്ല.
ഓഫീസുകള്‍ വിവിധ ഇടങ്ങളിലായി സ്ഥിതി ചെയ്യുന്നത് പൊതുജനങ്ങൾക്ക് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന് അടിമാലിയുടെ വികസനത്തിന് ആക്കം കൂട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.