ഇടുക്കി: ഏഴാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകൻ അറസ്റ്റിൽ. ഉപ്പുതറയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ ആനിക്കാട് സ്വദേശി കന്യാകോണിൽ സിബിച്ചനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി. സ്‌കൂള്‍ അധികൃതരുടെ നിർദേശ പ്രകാരം ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം വെളുപ്പെടുത്തിയത്. ഈ അധ്യയന വർഷം ഒന്നിലധികം തവണ ഇയാൾ കുട്ടിയെ പീഡനത്തിന് വിധേയനാക്കി.
രക്ഷിതാക്കളുടെ പരാതിയിൽ സ്‌കൂള്‍ മാനേജ്മെന്‍റ് ഇയാളെ അന്വേഷണവിധേയമായി 15 ദിവസത്തേക്ക് സസ്പെന്‍റ് ചെയ്തു. ഇതേ സ്കൂളിലെ മറ്റു രണ്ടു കുട്ടികൾക്കെതിരെയും ഇയാൾ പീഡനശ്രമം നടത്തിയതായി ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പൊലീസിനും ചൊവ്വാഴ്‌ച ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകി. പോക്സോ നിയമ പ്രകാരം കേസ് എടുക്കണമെന്നാണ് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയത്. തുടർന്നാണ് പൊലീസ് ഇയാളെ കോട്ടയത്തുനിന്നും ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.