ETV Bharat / state

സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ലാതല കലാകായിക മത്സരം: വിജയകിരീടം നേടി മച്ചിപ്ലാവ് കാർമ്മൽ ജ്യോതിയിലെ കുട്ടികള്‍ - അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം

ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായാണ് ഉണര്‍വ് 2022 എന്ന പേരില്‍ സ്‌പെഷ്യല്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ച് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

carmel jyothi special school  special school  adimali  special school arts and sports fest  മച്ചിപ്ലാവ് കാർമ്മൽ ജ്യോതി  ഉണര്‍വ് 2022  അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം  അടിമാലി
carmel jyothi special school adimali
author img

By

Published : Dec 12, 2022, 11:41 AM IST

കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിന് കിരീടം

ഇടുക്കി: അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാതലത്തില്‍ നടത്തിയ കലാകായിക മത്സരങ്ങളില്‍ ജേതാക്കളായി അടിമാലി മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്പെഷ്യൽ സ്‌കൂള്‍. ജില്ലയിലെ 12 സ്‌കൂളുകളെ മറികടന്നാണ് കാര്‍മ്മല്‍ ജ്യോതി വിജയം നേടിയത്. സാമൂഹ്യ പുരോഗതിക്കായി ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി ഉണര്‍വ് 2022 എന്ന പേരില്‍ സ്‌പെഷ്യല്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ച് കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

മുട്ടത്ത് നടന്ന ചടങ്ങിൽ വച്ച് ജില്ല കലക്‌ടർ സ്‌കൂളിന് ഉപഹാരം സമ്മാനിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്കൂൾ ഈ നേട്ടം സ്വന്തമാക്കുന്നത്. ചടങ്ങിൽ ഉജ്ജ്വല ബാല്യ പുരസ്‌കാരത്തിനർഹനായ സ്‌കൂളിലെ യോവാൻ കണ്ണനും അനുമോദനം ലഭിച്ചു. ജില്ലയില്‍ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്പെഷ്യൽ സ്‌കൂൾ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തി പോരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.