ഇടുക്കി: ഇടുക്കി അന്യാർതൊളു മേഖലയിൽ രാത്രികാലങ്ങളിൽ ഏലയ്ക്ക മോഷണം പതിവാകുന്നു. ആൾപാർപ്പില്ലാത്ത തോട്ടങ്ങളിൽ നിന്നാണ് വ്യാപകമായി മോഷണം നടക്കുന്നത്. പൊലീസിൽ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവുന്നില്ലെന്നാണ് കർഷകരുടെ ആരോപണം.
കഴിഞ്ഞ 50 ദിവസത്തിനിടയിൽ അന്യർതെളു മേഖലയിൽ പത്തോളം കർഷകരുടെ തോട്ടത്തിൽ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. രാത്രികാലങ്ങളിലാണ് മോഷണം പതിവായി നടക്കുന്നത്. പൊലീസിനോട് പരാതിപ്പെട്ടിട്ടും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഏലയ്ക്ക കർഷകർ.