ETV Bharat / state

ഏലക്കാ വില റെക്കോഡില്‍; മോഷണ സംഘങ്ങൾ സജീവം - cardomom price hik

മുന്‍കരുതലുകള്‍ സ്വീകരിച്ച് കര്‍ഷകരും പൊലീസും.

ഏലക്കാ വില റെക്കോര്‍ഡില്‍; മോഷണ സംഘങ്ങൾ സജീവം
author img

By

Published : Aug 4, 2019, 6:50 PM IST

Updated : Aug 4, 2019, 7:42 PM IST

ഇടുക്കി: ഏലക്കാ വില റെക്കോഡിലെത്തിയതോടെ മോഷണ സംഘങ്ങളും സജീവമാകുന്നു. കിലോക്ക് നാലായിരം രൂപ കടന്നതോടെയാണ് ഹൈറേഞ്ച് മേഖലയിലെ തോട്ടങ്ങളില്‍ നിന്നും ഏലക്കാ മോഷണം വർദ്ധിച്ചിരിക്കുന്നത്.

ഏലക്കാ വില റെക്കോഡില്‍; മോഷണ സംഘങ്ങൾ സജീവം

പരിചയമില്ലാത്തവർ ഏലക്കയുമായി കച്ചവട സ്ഥാപങ്ങളിൽ എത്തിയാൽ തിരിച്ചറിയൽ രേഖകളുടെ പകർപ്പ് വാങ്ങിയ ശേഷം കച്ചവടം നടത്താനും നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനും വ്യാപാരികൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കര്‍ഷകരുടെ നേതൃത്വത്തില്‍ ഏലത്തോട്ടങ്ങളില്‍ കാവലും ഏർപ്പെടുത്തി. ഉല്‍പ്പാദനക്കുറവും രോഗകീടബാധയും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ഏലക്കായുടെ വില റെക്കോഡിലേക്കെത്തിയത് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ ഏലക്കാ മോഷണം വീണ്ടും കര്‍ഷകരെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

മോഷണം തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിച്ച് പൊലീസും കര്‍ഷകര്‍ക്കൊപ്പമുണ്ട്. ഇതിന്‍റെ ഭാഗമായി പൊലീസ് കര്‍ഷകരുടെ യോഗം വിളിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. ഏലക്കാ വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ അന്യസംസ്ഥാനത്ത് നിന്നും മോഷണ സംഘങ്ങള്‍ എത്തുന്നുണ്ടോയെന്ന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Intro:ഏലക്കാ വില റെക്കോഡിലെത്തിയതോടെ മോഷണ സംഘങ്ങളും സജീവമാകുന്നു. മുന്‍കരുതലുകള്‍ സ്വീകരിച്ച് കര്‍ഷകരും പൊലീസും. കര്‍ഷകരുടെ നേതൃത്വത്തില്‍ ഏലത്തോട്ടങ്ങളില്‍ കാവല്‍ ഏർപ്പെടുത്തി . പരിചയമില്ലാത്തവർ ഏലക്കയുമായി കച്ചവട സ്ഥാപങ്ങളിൽ എത്തിയാൽ തിരിച്ചറിയൽ രേഖകളുടെ പകർപ്പ് വാങ്ങിയ ശേഷം കച്ചവടം നടത്താൻ വ്യാപാരികൾക്ക് പോലീസ് നിർദേശം നൽകി
Body:ഉല്‍പ്പാനക്കുറവും രോഗകീടബാധയും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്ന് നിലവില്‍ ഏലാക്കായുടെ വില റെക്കോഡിലേയ്ക്ക് എത്തിയിരിക്കുകയാണ്. കിലോക്ക് നാലായിരം രൂപ കടന്നതോടെ ഹൈറേഞ്ച് മേഖലയില്‍ തോട്ടങ്ങളില്‍ നിന്നും ഏക്കായുടെ മോഷണവും വർദ്ധിച്ചു . കഴിഞ്ഞ ദിവസ്സം സേനാപതി പഞ്ചായത്തിലടക്കം ഏലക്കാ ശരത്തോടെ വെട്ടി കടത്തിയ സംഭവം ഉണ്ടായി. ഇതോടെ ഏലക്കാ മോഷമം തടയുന്നതിന് തോട്ടങ്ങളില്‍ രാത്രികാലങ്ങളിലടക്കം കര്‍ഷകര്‍ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ബൈറ്റ്....1... കർഷകൻ സോജൻ വർഗീസ്

മോഷണം തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിച്ച് പോലീസും കര്‍ഷകര്‍ക്കൊപ്പമുണ്ട്. ഇതിന്റെ ഭാഗമായി പൊലീസ് കര്‍ഷകരുടെ യോഗം വിളിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കൂടാതെ പച്ച ഏലക്കായുമായി വിൽപ്പനക്ക് എത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ വാങ്ങണമെന്നും കടയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജാക്കാട് സി ഐ എച്ച് എല്‍ ഹണി പറഞ്ഞു..

ബൈറ്റ്...2...എച്ച് എല്‍ ഹണി .. രാജാക്കാട് സി ഐ Conclusion:ഏലക്കാ വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ അന്യസംസ്ഥാനത്തുനിന്നും മോഷണ സംഘങ്ങള്‍ എത്തുന്നുണ്ടോ എന്ന പരിശോധനയും കർശനമാക്കി.
Last Updated : Aug 4, 2019, 7:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.