ETV Bharat / state

ഇടുക്കിയിൽ ഏലക്കാ മോഷണം പെരുകുന്നു - cardamom_steel

നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കർഷകർ

ഇടുക്കിയിൽ ഏലക്കാ മോഷണം പെരുകുന്നു
author img

By

Published : Aug 20, 2019, 2:26 AM IST

Updated : Aug 20, 2019, 11:49 AM IST

ഇടുക്കി: ഏലം വില കുതിച്ചു കയറിയതോടെ ജില്ലയിൽ ഏലക്കാ മോഷണം വ്യാപകമാവുന്നു. ഇതോടെ കര്‍ഷകരുടെ നേതൃത്വത്തില്‍ ഏലത്തോട്ടങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തി തുടങ്ങി. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് കർഷകരുടെ ആരോപണം.

ഇടുക്കിയിൽ ഏലക്കാ മോഷണം പെരുകുന്നു

ഉത്പാദനക്കുറവും കീടബാധയും മൂലം പ്രതിസന്ധിയിലായിരുന്ന കര്‍ഷകര്‍ക്ക് വലിയ ആശ്വസമായിരുന്നു ഏലക്കാ വില വർദ്ധനവ്. എന്നാൽ മോഷണം കനത്തതോടെ വീണ്ടും കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ ഒരു വർഷത്തെ മുഴുവൻ വരുമാനമാണ് നഷ്ടമാക്കുന്നതെന്ന് കർഷകർ പറയുന്നു. പല തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ലെന്നു വ്യാപക ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ഹൈറേഞ്ചിലെ ഏലക്കാടുകളിലെ മോഷണത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. മോഷണം പെരുകിയതോടെ ഏലത്തോട്ടത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കർഷകർ.

Intro:ഏലം വില കുതിച്ചു കയറിയതോടെ ഇടുക്കി ജില്ലയിൽ ഏലക്കായ മോഷണം വ്യാപകമാവുന്നു.ഇതോടെ കര്‍ഷകരുടെ നേതൃത്വത്തില്‍ ഏലത്തോട്ടങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തി തുടങ്ങി.പോലീസിൽ പരാതി പെട്ടിട്ടും നടപടിയില്ലെന്നാണ് കർഷകരുടെ ആരോപണം.
Body:

വി.ഒ

വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതോടെ ജില്ലയിൽ വ്യാപകമായ ഏലക്ക മോഷണമാണ് നടക്കുന്നത്. ഉല്‍പാദനകുറവും കീടബാധയും മൂലം പ്രതിസന്ധിയിലായിരുന്ന കര്‍ഷകര്‍ക്ക് വലിയ ആശ്വസമായിരുന്നു ഏലക്കാ വില വർദ്ധനവ് .എന്നാൽ മോഷണം കനത്തതോടെ വീണ്ടും കർഷകർ പ്രതിസദ്ധിയിലായിരിക്കുകയാണ്.രാത്രി കാലങ്ങളിൽ ഏല തോട്ടത്തിലെത്തുന്ന മോഷ്ടാക്കൾ ഏലക്കാ ശരത്തോടെ വെട്ടി കാത്തുകയാണ്. ഇതോടെ ഒരു വർഷത്തെ മുഴുവൻ വരുമാനമാണ് നഷ്ടമാക്കുന്നതെന്ന് കർഷകർ പറയുന്നു.

ബൈറ്റ്

1.മലച്ചാമി

2. ശിവകുമാർ

(കർഷകർ)

മോഷണം വ്യാപകമായതോടെ ഏലക്കാ വ്യാപാരത്തെയും ബാധിച്ചതായി വ്യാപാരികളും പറയുന്നു.

ബൈറ്റ്

കെ.പി പ്രസാദ്
(വ്യാപാരി വ്യവസായി പ്രതിനിധി)

പല തവണ പൊലീസിൽ പരാതിപെട്ടിട്ടു നടപടികൾ ഉണ്ടായില്ലെന്നു വ്യാപക ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനെങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.

ബൈറ്റ്
സന്തോഷ്.പി.അമ്പിളിവിലാസം
( കോൺഗ്രസ് പ്രതിനിധി)

Conclusion:ഹൈറേഞ്ചിലെ ഏലക്കാടുകളിലെ മോഷണത്തെ പറ്റി അന്വേഷണം തുടരുകയാണെന്നാണ് പോലീസിന്റെ വിശദീകരണം. മോഷണം പെരുകിയതോടെ ഏലത്തോട്ടത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കർഷകർ.

ETV BHARAT IDUKKI
Last Updated : Aug 20, 2019, 11:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.