ഇടുക്കി: കനത്ത മഴയിൽ കല്ലാർ സ്‌കൂളിൻ്റെ നടപ്പാലം തകർന്നുവീണു. കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം കെട്ടിടത്തിലേക്ക് ഉള്ള പ്രധാന പാലമാണ് തകർന്നത്. ഇതോടെ കെട്ടിടത്തിലേക്ക് നേരിട്ട് പ്രവേശിക്കുവാൻ പറ്റാത്ത അവസ്ഥയിലായി.
പാലം നിർമാണത്തിലെ അപാകതയാണ് മഴയിൽ പാലം ഒടിയുവാൻ കാരണമായതെന്നാണ് ആക്ഷേപം ഉയർന്നു. ആവശ്യത്തിന് കമ്പികൾ പോലും പാലത്തിൽ ഇല്ല എന്നും നാട്ടുകാർ ആരോപിച്ചു. സ്റ്റെയർകെസുകൾ ഇറങ്ങി അടിയിലത്തെ നിലയിൽ എത്തിയാണ് കുട്ടികൾ ഇപ്പോള്‍ ക്ലാസുകളിലേക്ക് പ്രവേശിക്കുന്നത്.