ഇടുക്കി: ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം പട്ടട സ്വദേശികളായ മടത്തിപറമ്പിൽ ഷൈൻ, സഹോദരൻ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. കുമളി-മൂന്നാർ റൂട്ടിൽ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം 'പെപ്പർ ഗയ്റ്റ്' എന്ന ഹോട്ടൽ പരാതിക്കാരിയും പ്രതികളും ചേർന്ന് നടത്തിവരികയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചതായാണ് പരാതിക്കാരി പൊലീസിൽ മൊഴി നൽകിയത്. മുമ്പ് സ്വകാര്യ ഹോട്ടൽ ഉടമയെ ബൈക്കിലെത്തി അടിച്ചുവീഴ്ത്തിയ കേസിൽ ഷൈൻ പ്രതിയായിരുന്നു. ഹോട്ടൽ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കുമളി സിഐ വി.കെ ജയപ്രകാശാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് സബ് ജയിലിൽ റിമാന്‍ഡ് ചെയ്‌തു.
ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങൾ പിടിയില്‍ - kumali crime news
കൊല്ലം പട്ടട സ്വദേശികളായ മടത്തിപറമ്പിൽ ഷൈൻ, സഹോദരൻ ഷിനോ എന്നിവരാണ് അറസ്റ്റിലായത്
![ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങൾ പിടിയില്‍ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ചു സഹോദരങ്ങൾ പിടിയില്‍ ഇടുക്കി വാര്‍ത്ത കുമളി Brothers arrested reaped hotel employee kumali crime news crime news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5839274-thumbnail-3x2-idk.jpg?imwidth=3840)
ഇടുക്കി: ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം പട്ടട സ്വദേശികളായ മടത്തിപറമ്പിൽ ഷൈൻ, സഹോദരൻ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. കുമളി-മൂന്നാർ റൂട്ടിൽ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം 'പെപ്പർ ഗയ്റ്റ്' എന്ന ഹോട്ടൽ പരാതിക്കാരിയും പ്രതികളും ചേർന്ന് നടത്തിവരികയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചതായാണ് പരാതിക്കാരി പൊലീസിൽ മൊഴി നൽകിയത്. മുമ്പ് സ്വകാര്യ ഹോട്ടൽ ഉടമയെ ബൈക്കിലെത്തി അടിച്ചുവീഴ്ത്തിയ കേസിൽ ഷൈൻ പ്രതിയായിരുന്നു. ഹോട്ടൽ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കുമളി സിഐ വി.കെ ജയപ്രകാശാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് സബ് ജയിലിൽ റിമാന്‍ഡ് ചെയ്തു.
JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520