ETV Bharat / state

അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ദേവികുളം എംഎല്‍എ

താലൂക്ക് ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന് എം എല്‍ എ എസ് രാജേന്ദ്രന്‍

അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ദേവികുളം എംഎല്‍എ രംഗത്ത്
author img

By

Published : Oct 16, 2019, 11:20 AM IST

Updated : Oct 16, 2019, 12:16 PM IST

ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആഞ്ഞടിച്ച് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍. താലൂക്കാശുപത്രി വികസനത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി പിന്നോട്ടടിപ്പിക്കുന്നതായി എംഎല്‍എ ആരോപിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാകുന്നില്ല. ഇതില്‍ താന്‍ അസംതൃപ്തനാണെന്നും ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി വിളിച്ചാല്‍ പോലും ബന്ധപ്പെട്ടവര്‍ സഹകരിക്കാറില്ലെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ വ്യക്തമാക്കി.

അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ദേവികുളം എംഎല്‍എ

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഐസിയു ആംബുലന്‍സ് കൃത്യമായി വിനിയോഗിക്കുന്നതില്‍ ഭരണസമിതി ശ്രദ്ധചെലുത്തുന്നില്ല. ആംബുലന്‍സിന്‍റെ നടത്തിപ്പ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കുകയാകും ഉചിതമെന്നാണ് തന്‍റെ അഭിപ്രായമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

Intro:അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിക്കെതിരെ ആഞ്ഞടിച്ച് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍.അടിമാലി താലൂക്കാശുപത്രി വികസനത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി പിന്നോട്ടടിക്കുന്നതായി എസ് രാജേന്ദ്രന്‍ പറഞ്ഞു.Body:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാകുന്നില്ല.താനിക്കാര്യത്തില്‍ അസംത്യപ്തനാണെന്നും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റി വിളിച്ചാല്‍ പോലും ബന്ധപ്പെട്ടവര്‍ സഹകരിക്കാറില്ലെന്നും ദേവികുളം എംഎല്‍എ വ്യക്തമാക്കി.

ബൈറ്റ്

എസ് രാജേന്ദ്രൻ
ദേവികുളം എം എൽ എ

എംഎല്‍എ ഫണ്ടുപയോഗിച്ച് വാങ്ങിയ ഐസിയു ആംബുലന്‍സ് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചാണ് എസ് രാജേന്ദ്രന്‍ മറ്റൊരാക്ഷേപം ഉന്നയിച്ചത്.ആംബുലന്‍സ് കൃത്യമായി വിനിയോഗിക്കുന്നതില്‍ ഭരണസമതി ശ്രദ്ധചെലുത്തുന്നില്ല.ആംബുലന്‍സിന്റെ നടത്തിപ്പ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കുകയാകും ഉചിതമെന്നാണ് തന്റെ അഭിപ്രായമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

ബൈറ്റ്

എസ് രാജേന്ദ്രൻ
ദേവികുളം എം എൽ എConclusion:താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ദേവികുളം എംഎല്‍എ തന്നെ രംഗത്തെത്തിയിട്ടുള്ളത്.ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി വിജിലന്‍സിനെ സമീപിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 16, 2019, 12:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.