ഇടുക്കി : കട്ടപ്പന വെള്ളയാംകുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്ന് തെറിച്ചുവീണ് തങ്ങി നിന്നത് ട്രാന്‍സ്‌ഫോര്‍മറില്‍. റോഡിലേക്ക് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനും അതിന്‍റെ വേലിക്കുമിടയില്‍ തലകീഴായി കുടുങ്ങിക്കിടന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കട്ടപ്പനയില്‍ നിന്ന് ഇടുക്കി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അപകട ശേഷം യുവാവ് ഉടന്‍ തന്നെ മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
also read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് വാഹനാപകടത്തിൽ മരിച്ചു
സംഭവത്തെ തുടര്‍ന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. വേലിക്കെട്ടിനകത്ത് കുടുങ്ങിയ ബൈക്ക് അഗ്നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.