ETV Bharat / state

Bat Fear Idukki ചേറ്റുപാറയില്‍ താവളമൊരുക്കി കടവാവല്‍കൂട്ടം, നിപയെന്ന് കേട്ടപ്പോൾ മുതല്‍ ഭീതിയിലാണ് ഈ ഗ്രാമം - Nipah Bat Fear Idukki

Bat Fear Idukki Nipah alert kerala ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ചോറ്റുപാറയിലെ 10 ഏക്കറോളം വരുന്ന വിസ്‌തൃതമായ കൃഷിയിടത്തിലാണ് കടവാവൽക്കൂട്ടം താവളമാക്കിയിട്ടുള്ളത്. ഇതോടെ കൃഷിയിടങ്ങളിലേക്ക് പോലും ഇറങ്ങുവാൻ കർഷകർ ഭയക്കുകയാണ്.

Bat Fear Idukki Nipah alert kerala
Bat Fear Idukki Nipah alert kerala
author img

By ETV Bharat Kerala Team

Published : Sep 13, 2023, 3:28 PM IST

Updated : Sep 14, 2023, 12:49 PM IST

നിപയെന്ന് കേട്ടപ്പോൾ മുതല്‍ ഭീതിയിലാണ് ഈ ഗ്രാമം

ഇടുക്കി: മൂത്ത് പഴുത്തുനിൽക്കുന്ന പേരക്കയും, വാഴക്കുലകളുമൊന്നും ഇവിടുത്തെ ആളുകൾ കഴിക്കാത്തത് അതിനോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല... വവ്വാലുകൾ കൊത്തി പറിച്ചതിന്‍റെ ബാക്കിയാണ് മിക്ക പഴങ്ങളും...ഇത് ഒരു ഹൊറർ സിനിമയിലെ കാഴ്ചയല്ല. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ചോറ്റുപാറയിലെ കൃഷിയിടമാണ്...

കോഴിക്കോട് നിന്നും നിപ ജാഗ്രത വാർത്തകൾ പുറത്തു വരുമ്പോൾ നെടുങ്കണ്ടം ചോറ്റുപാറ ഗ്രാമവും ആശങ്കയിലാണ്. ആ ഭീതി തന്നെയാണ് ഈ പഴങ്ങൾ ഇങ്ങനെ പഴുത്ത് പാകമായിട്ടും കൃഷിയിടത്തിൽ തന്നെ നിൽക്കുന്നത്...

10 ഏക്കറോളം വരുന്ന വിസ്തൃതമായ കൃഷിയിടത്തിലാണ് പതിനായിരക്കണക്കിന് വരുന്ന കടവാവൽക്കൂട്ടം താവളമാക്കിയിട്ടുള്ളത്. നിപ ഭീതി ഉയർന്നതോടെ കർഷകർ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നില്ല. വവ്വാലുകളുടെ ശല്യം മൂലം മുമ്പ് കൃഷി വ്യാപകമായി നശിക്കുന്ന സാഹചര്യമായിരുന്നുവെങ്കിൽ, ഇപ്പോൾ നിപ കൂടി എത്തിയതോടെ ഭീതിയേറി. വീടുകൾക്ക് സമീപം കടവാവലുകൾ എത്തുമ്പോൾ പടക്കം പൊട്ടിച്ചും മറ്റുമാണ് അവയെ തുരത്തുന്നത്. എന്നാൽ കൃഷിയിടത്തിൽ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേരളത്തില്‍ വീണ്ടും നിപ വൈറസ്: അതേസമയം കോഴിക്കോട് നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശി നാല്‍പതുകാരന്‍റെ മൃതദേഹം ഖബറടക്കി. കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് സംസ്കാരം നടന്നത്. പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്കാരം ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 45 വയസുകാരനുമായുള്ള സമ്പർക്കത്തില്‍ നിന്നാണ് ഇയാൾക്ക് രോഗ ബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചതിനാല്‍ അതും നിപ ബാധയെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയിരുന്നു.

മരണപ്പെട്ട മരുതോങ്കര സ്വദേശിയുടെ 9 വയസുള്ള മകനും ഭാര്യ സഹോദരനുമാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 9 വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മരിച്ചയാളുടെ നാലുവയസുള്ള മകളുടെയും ഭാര്യസഹോദരന്റെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെയം പരിശോധനാ ഫലം നെഗറ്റീവാണ്. മരണപ്പെട്ട രണ്ടുപേർക്കുമായി 168 പേരുടെ സമ്പർക്ക് പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. ഇവർ നിരീക്ഷണത്തിലാണ്. രോഗബാധിതരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

രോഗ ലക്ഷണമുള്ള രണ്ട് പേരുടെ സാമ്പിൾ കൂടി പരിശോധനക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. സമ്പർക്കപ്പട്ടികയിലുള്ള രണ്ട് ആരോഗ്യ പ്രവർത്തകരുടെ സാമ്പിളാണിത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണിവർ. മരുതോങ്കരയിൽ മരിച്ച വ്യക്തിയുമായാണ് സമ്പർക്കമുണ്ടായിരുന്നത്.

കേരളത്തിൽ 2018ലും 2019ലും 2021ലും നിപ സ്ഥിരീകരിച്ചിരുന്നു. വൈറസ് ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചാൽ നാല് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇത് ചിലപ്പോൾ 21 ദിവസം വരെയും ആകാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ.

ആര്‍.എന്‍.എ. വൈറസുകളില്‍ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളില്‍ ഒന്നായിട്ടാണ് നിപ വൈറസിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികമായും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികള്‍ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയില്‍ നിന്നും അതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ പകരാം.

നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ALSO READ: നിപ ജാഗ്രത; കണ്ടെയിൻമെന്‍റ് സോണുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ

ALSO READ: എന്താണ് നിപ? കൂടുതൽ അറിയാം.. പ്രതിരോധിക്കാം..

Last Updated : Sep 14, 2023, 12:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.