ETV Bharat / state

ബാര്‍ ആക്രമണം: രണ്ട് ഡിവൈഎഫ്ഐ നേതാക്കളടക്കം നാല് പേർക്കെതിരെ കേസ് - കേരള പൊലീസ്

ഡിവൈഎഫ്ഐ മുതലക്കോടം മേഖല ജോയിന്‍റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി, ജിത്തു മുതലക്കോടം എന്നിവർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയത്. ഇരുവരെയും ഡിവൈഎഫ്ഐയില്‍ നിന്ന് പുറത്താക്കി.

ബാര്‍ ആക്രമണം: രണ്ട് ഡിവൈഎഫ്ഐ നേതാക്കളടക്കം നാല് പേർക്കെതിരെ കേസ്
author img

By

Published : Sep 14, 2019, 3:49 PM IST

ഇടുക്കി: തൊടുപുഴയിലെ ബാർ ഹോട്ടലിൽ ആക്രമണം നടത്തിയ രണ്ട് ഡിവൈഎഫ്ഐ നേതാക്കളടക്കം കണ്ടാലറിയുന്ന നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മുതലക്കോടം മേഖല ജോയിന്‍റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി, ജിത്തു മുതലക്കോടം എന്നിവർ ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയതെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഹോട്ടല്‍ റിസപ്‌ഷനിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടു. മദ്യം നൽകാൻ വിസമ്മതിച്ചതോടെ റിസപ്ഷനിസ്‌റ്റായ ബോണിയെ തള്ളിമാറ്റി ഹോട്ടലില്‍ കയറുകയും തടയാന്‍ ശ്രമിച്ച ബോണിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ബോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുത്തു.

ബാര്‍ ആക്രമണം: രണ്ട് ഡിവൈഎഫ്ഐ നേതാക്കളടക്കം നാല് പേർക്കെതിരെ കേസ്

സംഭവം കേസായതോടെ രണ്ട് നേതാക്കളെയും ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഭവം ഒതുക്കി തീർക്കാൻ എസ്എഫ്ഐ മുൻ ജില്ലാ ഭാരവാഹിയും തൊടുപുഴയിലെ സിപിഎം പ്രാദേശിക നേതാവും നീക്കം നടത്തിയതായി ആരോപണമുണ്ട്.

Intro:

തൊടുപുഴ നഗരത്തിലെ ബാർ ഹോട്ടലിൽ കഴിഞ്ഞ ദിവസം പുലർച്ചെ മദ്യം ചോദിച്ച് എത്തിയ ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് ഉൾപ്പെട്ട നാലംഗ ഗുണ്ടാ സംഘം റിസപ്ഷനിസ്റ്റിനെ മർദിച്ച് പണം തട്ടിയെന്ന് പരാതി. ഇടുക്കി റോഡിലുള്ള ബാറിൽ എത്തിയ സംഘമാണ് ആക്രമം നടത്തിയത്. തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി.Body:

VO

ഡിവൈഎഫ്ഐ മുതലക്കോടം മേഖല ജോ. സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തി പണം തട്ടിയെടുത്തതെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.
പുലർച്ചെ 1.44 ന് ഹോട്ടലിലെത്തിയ സംഘം റിസെപ്ഷനിസ്റ്റ് ബോണിയെയാണ് മർദിച്ചത്. മദ്യം നൽകാൻ വിസമ്മതിച്ചതോടയാണ് നാലംഗ സംഘം ടോണിയെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറുകയും തുടർന്ന് വളഞ്ഞുവച്ചു മർദിക്കുകയും ചെയ്തത്.

ഇതിനിടെയാണ് ബോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം പിടിച്ചു പറിച്ചത്. ഹോട്ടലിലെ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന പണമാണ് ഡിവൈഎഫ്ഐ, എസ് എഫ് ഐ നേതാക്കളുടെ സംഘം അപഹരിച്ചത്. അക്രമം നടത്തുന്ന സമയത്ത് ടോണിയെ കൂടാതെ ഇതര സംസ്ഥാനക്കാരനായ തൊഴിലാളി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാരൻ ശുചിമുറിയിലേക്ക് പോയ സമയത്തായിരുന്നു അക്രമം.
സംഭവം ഒതുക്കി തീർക്കാൻ എസ്എഫ്ഐയുടെ മുൻ ജില്ല ഭാരവാഹിയും തൊടുപുഴയിലെ സിപിഎം പ്രാദേശിക നേതാവും നീക്കം നടത്തിയതായി ആരോപണമുണ്ട്.
Conclusion:കഴിഞ്ഞ മാസം 9 ന് തൊടുപുഴയിലെ തിയറ്റർ കോംപ്ലക്സിൽ തിയറ്റർ ജീവനക്കാരെ മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട സംഘം മർദിച്ചിരുന്നു.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.