ETV Bharat / state

ഹൈറേഞ്ചിന് ചൈനീസ് ബാംബു സുഗന്ധം: കാഴ്ചയിലും സുന്ദരി - bamboo flower

മണി പ്ലാന്‍റിന് പിന്നാലെ കേരളത്തിലെത്തിയ മറ്റൊരു ചെടിയാണ് ചൈനീസ് ബാംബു അഥവാ ലക്കി ബാംബു.

ഹൈറേഞ്ചിൽ സുഗന്ധം പരത്തി ചൈനീസ് ബാംബു പൂവിട്ടു  ചൈനീസ് ബാംബു  ലക്കി ബാംബൂ  bamboo  bamboo flower  idukki
ഹൈറേഞ്ചിൽ സുഗന്ധം പരത്തി ചൈനീസ് ബാംബു പൂവിട്ടു
author img

By

Published : Oct 9, 2020, 11:07 AM IST

Updated : Oct 9, 2020, 12:59 PM IST

ഇടുക്കി: ഹൈറേഞ്ചിൽ പാരിജാതത്തിന്‍റെ സുഗന്ധവുമായി ചൈനീസ് ബാംബു പൂവിട്ടു. അപൂർവമായി മാത്രം പൂക്കാറുള്ള ചൈനീസ് ബാംബുവെന്ന് വിളിപ്പേരുള്ള ലക്കി ബാംബു വിരിഞ്ഞത് നെടുങ്കണ്ടം പേഴത്തുവയലിൽ അനീഷിന്‍റെ വീട്ടുമുറ്റത്താണ്. നിരവധി ആളുകളാണ് ചൈനീസ് ബാംബു കാണാനായി എത്തുന്നത്.

ഹൈറേഞ്ചിൽ സുഗന്ധം പരത്തി ചൈനീസ് ബാംബു പൂവിട്ടു

മണി പ്ലാന്‍റിന് പിറകെ കേരളത്തിലെത്തിയ മറ്റൊരു ചെടിയാണ് ചൈനീസ് ബാംബു അഥവാ ലക്കി ബാംബു. മുള വർഗത്തിൽപ്പെട്ട ഈ ചെടി വീടുകളിലോ പരിസരത്തോ നട്ടു പരിപാലിച്ചാൽ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നായിരുന്നു ആദ്യകാലത്ത് പ്രചരണം. മനം മയക്കുന്ന സുഗന്ധം നിറയുന്ന ലക്കി ബാംബു പിന്നീട് വീടുകളിലെയും സ്ഥാപനങ്ങളിലെയും സ്ഥിരം കാഴ്ചയായി മാറി. നാലു വർഷം മുമ്പാണ് അനീഷിന്‍റെ വീട്ടു മുറ്റത്ത് ലക്കി ബാംബു ചെടികൾ നട്ടത്. ദിവസവും വെള്ളമൊഴിക്കും എന്നതൊഴിച്ചാൽ മറ്റ് പരിചരണങ്ങളൊന്നും ഇതിന് ആവശ്യമില്ല. കഴിഞ്ഞ ദിവസമാണ് ലക്കി ബാംബു പൂവിട്ടത്.

Last Updated : Oct 9, 2020, 12:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.