ഇടുക്കി: ഇടുക്കിയിലെ കൊച്ചുകാമാക്ഷി ഉദയഗരി സർവീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകൻ ആക്രമിച്ചതായി പരാതി. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണമുണ്ടായതെന്ന് പരിക്കേറ്റ ബ്രാഞ്ച് മാനേജർ സുരേഷ് സുരേന്ദ്രൻ പറഞ്ഞു.
കൊച്ചുകാമാക്ഷി ബ്രാഞ്ച് ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് അക്രമണമുണ്ടായതെന്ന് ബ്രാഞ്ച് മാനേജർ പറഞ്ഞു. ബാങ്കിൻ്റെ സഹോദര സ്ഥാപനത്തിൽ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണ കാരണമെന്ന് സംശയമുള്ളതായും സുരേഷ് പറഞ്ഞു.