ETV Bharat / state

നെടുങ്കണ്ടത്ത് വാഹനങ്ങള്‍ക്ക് തീയിട്ട് സാമൂഹിക വിരുദ്ധർ

author img

By

Published : Feb 2, 2021, 10:27 AM IST

തൂക്കുപാലം മേഖലയിൽ ഒരാഴ്ചക്കിടെ മൂന്ന് ഓട്ടോറിക്ഷകളും ഒരു ബൈക്കും ഒരു സ്കൂട്ടറുമാണ്‌ സാമുഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്‌.

ഇടുക്കി വാർത്ത  കേരള വാർത്ത  kerala news  സാമൂഹിക വിരുദ്ധർ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ചു  Anti-social elements destroyed the autorickshaw by fire
സാമൂഹിക വിരുദ്ധർ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ചു

ഇടുക്കി: തേഡ്ക്യാംപിലും തൂക്കുപാലത്തും സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. രണ്ട് സംഭവങ്ങളിലായി അഞ്ച് വാഹനങ്ങളാണ്‌ സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചത്‌. ഞായറാഴ്‌ച തൂക്കുപാലത്ത്‌‌ പ്രവർത്തിക്കുന്ന വർക്ക്‌‌ ഷോപ്പിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ഓട്ടോറിക്ഷയും രണ്ട്‌ ബൈക്കുമാണ് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചത്‌. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം‌ ഒഴിവായത്. രാത്രിയിൽ വർക്ക്‌‌ ഷോപ്പ് ഉടമ പുറത്ത് പോയ സമയത്താണ് സാമൂഹിക വിരുദ്ധർ വാഹനങ്ങൾക്ക്‌ തീയിട്ടത്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. പരാതിയെ തുടർന്നു നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം തേഡ്ക്യാംപിൽ ഓട്ടോറിക്ഷ തീയിട്ട്‌ നശിപ്പിച്ചിരുന്നു. ഈ സംഭവമായി ബന്ധപ്പെട്ടാണ് തൂക്കുപാലത്തും ഓട്ടോറിക്ഷക്ക് തീയിട്ടതെന്ന സംശയത്തിലാണ് പോലീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.