ഇടുക്കി: രാമക്കല്‍മേട് സോളാര്‍ പദ്ധതി പ്രദേശത്ത് കൂടിയുള്ള ഓഫ് റോഡ് ജീപ്പ് സഫാരി നിര്‍ത്തണമെന്ന് അനര്‍ട്ട്. വാഹനങ്ങളില്‍ നിന്നുയരുന്ന പൊടിപടലങ്ങള്‍, സോളാര്‍ പാനലുകളുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുമെന്നാണ് അനര്‍ട്ട് അധികൃതർ ചൂണ്ടികാണിക്കുന്നത്. ഇത് സംബന്ധിച്ച്, അനര്‍ട്ട് സിഇഒ ദേവികുളം സബ് കലക്‌ടര്‍ക്ക് കത്തയച്ചു.
എന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ടൂറിസം മേഖലയേയും ഡ്രൈവര്‍മാരെയും പ്രതിസന്ധിയിലാക്കും. രാമക്കല്‍മേട് വിനോദ സഞ്ചാര കേന്ദ്രത്തില്‍, ജീപ്പ് സഫാരി ആശ്രയിച്ച് ജീവിക്കുന്നത് 70ലധികം ഡ്രൈവര്‍മാരാണ്. ആമപ്പാറയിലേയ്ക്കാണ് പ്രധാനമായും ജീപ്പ് സഫാരി ഉള്ളത്.
മൊട്ടകുന്നുകളിലെ കാഴ്‌ചകള്‍ക്കൊപ്പം, ആമപ്പാറയിലെ സോളാര്‍ പദ്ധതിയും പ്രധാന ടൂറിസ്‌റ്റ് ആകര്‍ഷണമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്, സോളാര്‍ പ്രൊജക്‌ടിന് സമീപത്ത് കൂടി റോഡ് നിര്‍മിച്ചിരിയ്ക്കുന്നത്. ഇതുവഴിയുള്ള ഗതാഗത നിയന്ത്രണം, ടൂറിസം മേഖലയ്‌ക്കൊപ്പം പ്രദേശ വാസികൾക്കും ബുദ്ധിമുട്ട് സൃഷ്‌ടിയ്ക്കും.