ETV Bharat / state

വൺ, ടു, ത്രീ... കുറ്റവിമുക്തനായി എം.എം മണി... ഇനിയും ചുരുളഴിയാതെ അഞ്ചേരി ബേബി വധക്കേസ്.. - ചുരുളഴിയാതെ അഞ്ചേരി ബേബി വധം

1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. തൊഴില്‍ തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ എന്ന വ്യാജേന ഉടുമ്പന്‍ചോല മണതോട്ടിലെ ഏലക്കാട്ടിലേക്ക് ബേബിയെ വിളിച്ച് വരുത്തിയ ശേഷമായിരുന്നു കൊലപാതകം.

Ancheri Baby murder case time line  MM Many acquitted  ചുരുളഴിയാതെ അഞ്ചേരി ബേബി വധം  അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷണം
ചുരുളഴിയാതെ അഞ്ചേരി ബേബി വധം; പുനരന്വേഷണത്തിലും എം.എം മണി കുറ്റ വിമുക്തന്‍
author img

By

Published : Mar 18, 2022, 8:41 PM IST

ഇടുക്കി: വണ്‍,ടു, ത്രീ പ്രസംഗക്കുരുക്കില്‍ നിന്നും രക്ഷപെട്ട് സിപിഎം നേതാവും എംഎല്‍എയുമായ എം.എം മണി. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ മുന്‍ മന്ത്രി എം.എം മണിയുള്‍പ്പെടെ മൂന്ന് പേരെ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍ ബേബി വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ ഇന്നും നിയത്തിന് മുമ്പില്‍ എത്തിക്കാന്‍ നിയമപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല.

കൊലപാതകം 1982ല്‍

1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. തൊഴില്‍ തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ എന്ന വ്യാജേന ഉടുമ്പന്‍ചോല മണതോട്ടിലെ ഏലക്കാട്ടിലേക്ക് ബേബിയെ വിളിച്ച് വരുത്തിയ ശേഷമായിരുന്നു കൊലപാതകം.

ചുരുളഴിയാതെ അഞ്ചേരി ബേബി വധം; പുനരന്വേഷണത്തിലും എം.എം മണി കുറ്റ വിമുക്തന്‍

വിവാദ പ്രസംഗവും പുനരന്വേഷണവും

ഇടുക്കി സി.പി.എം ജില്ല സെക്രട്ടറി ആയിരിക്കെ എം.എം മണി നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. 2012 മെയ് 25ന് തൊടുപുഴയ്ക്ക് സമീപം മണക്കാട് നടത്തിയ പ്രസംഗത്തിലാണ് എം.എം മണി വിവാദ പരാമര്‍ശം നടത്തിയത്. രാഷ്ട്രീയ എതിരാളികളായിരുന്ന അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ കൊലപാതകങ്ങളായിരുന്നു പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

അഞ്ചേരി ബേബി

യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്നു ബേബി. തോട്ടം മേഖലയിലെ യുവ നേതാവായിരുന്നു അദ്ദേഹം. തൊഴിലാളി പ്രശ്‌നം പരിഹരിക്കാനായി വിളിച്ച് വരുത്തിയ ശേഷം വെടി വെച്ച് ബേബിയെ എതിരാളികള്‍ കൊലപെടുത്തുകയായിരുന്നു. 60ലധികം വെടിയുണ്ടകള്‍ ദേഹത്ത് പതിച്ചു. ബേബി തല്‍ക്ഷണം കൊല്ലപ്പെട്ടു.

സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന മോഹന്‍ദാസ് ഉള്‍പ്പടെയുള്ളവരെ പ്രതിപട്ടികയില്‍ ചേര്‍ത്ത് അന്ന് വിചാരണ നടന്നിരുന്നു. ഒമ്പത് പ്രതികളും ഏഴ് ദൃക്‌സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ വ്യാജമായിരുന്നതിനാലും ദൃക് സാക്ഷികള്‍ കൂറ് മാറിയതിനാലും 1985 മാര്‍ച്ചില്‍ കേസ് അവസാനിപ്പിക്കപെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുകളിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

കേസിന്‍റെ നാള്‍ വഴികള്‍

എം.എം മണിയുടെ വിവാദ പ്രസംഗത്തോടെ കേസ് വീണ്ടും അന്വേഷിയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. എംഎം മണി, മുന്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഒ.ജി മദനന്‍, കൈനകരി കുട്ടന്‍ എന്നിവരെ പ്രതിപട്ടികയില്‍ ചേര്‍ത്ത് അന്വേഷണം ആരംഭിച്ചു.

കേസിലെ ഒന്നാം സാക്ഷി ചിറ്റടി ജോണി, പ്രതിയായിരുന്ന പി.എന്‍ മോഹന്‍ദാസ് എന്നിവര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയും നിര്‍ണായകമായി. ഗൂഢാലോചന കുറ്റമാണ് എം.എം മണിക്കെതിരെ ചുമത്തിയത്. തുടര്‍ന്ന് ഐ.ജി പത്മകുമാറും സംഘവും എം.എം മണിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് 44 ദിവസം പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയും ചെയ്തു.

Also Read: അഞ്ചേരി ബേബി വധം: എം.എം മണി ഉൾപ്പടെ മൂന്നുപേർ കുറ്റവിമുക്തർ

കേസിലെ ഒന്നും മൂന്നും പ്രതികളായ കൈനകരി കുട്ടനേയും ഒ.ജി മദനനേയും 2012 നവംബര്‍ 27നാണ് അറസ്റ്റ് ചെയ്തത്. കുട്ടനെ കൊലപാതകം നടന്ന എസ്റ്റേറ്റില്‍ എത്തിച്ചും തെളിവെടുത്തു. പ്രധാന സാക്ഷികളായിരുന്ന ചെമ്പോത്തിക്കല്‍ ദാസന്‍, മാവറയില്‍ മാത്തച്ചന്‍ എന്നിവരേയും സംഭവ സ്ഥലത്ത് എത്തിച്ചിരുന്നു.

ദാസന്‍, അന്ന് നടന്ന സംഭവം വിശദീകരിച്ചിരുന്നു. കുട്ടനേയും ഒ.ജി മദനനേയും ചോദ്യം ചെയ്‌തെങ്കിലും ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. എം.എം മണി അടക്കം, കേസിലെ മൂന്ന് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയതിലൂടെ, വിവാദ പ്രസംഗത്തെ തുടര്‍ന്ന് ഉയര്‍ന്ന് വന്ന കേസ് അവസാനിയ്ക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ ഇന്നും നിയമത്തിന് മുന്നിലെത്തിയില്ലെന്ന് ബേബിയുടെ കുടുംബം പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.