ഇടുക്കി: ജില്ലയിൽ വെള്ളത്തൂവൽ മുതുവാൻകുടിയിൽ ഗർഭസ്ഥ ശിശു മരിച്ചു. പരിശോധനയിൽ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മുതുവാൻകുടി ടൗണിന് സമീപം താമസിക്കുന്ന എട്ട് മാസം ഗർഭിണിയായ സ്‌ത്രീ നടുവേദനയെ തുടർന്നാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഡോക്‌ടർ നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചതായി കണ്ടെത്തിയത്. തുടർന്ന് സ്‌ത്രീയെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുകയും സ്‌ത്രീക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് ഇവരെ ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. കൊവിഡ് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സ്‌ത്രീയുടെ ഭർത്താവിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
ഇടുക്കിയിൽ ഗർഭസ്ഥ ശിശു മരിച്ചു; മാതാവിന് കൊവിഡ് സ്ഥിരീകരിച്ചു - infant died in idukki
പരിശോധനയിൽ സ്‌ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു