ETV Bharat / state

ഇടുക്കിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം - വ്യാപാക ക്രമക്കേട്

മെറ്റീരിയല്‍ കോസ്റ്റുപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ക്രമക്കേടുണ്ടന്ന ആരോപണമുയർന്നത്. മെറ്റീരിയില്‍ കോസ്റ്റുപയോഗിച്ചുള്ള ജോലികള്‍ നടത്താതെ നിര്‍മാണം പൂര്‍ത്തിയായെന്ന് കാണിച്ച് മസ്‌ട്രോള്‍ പഞ്ചായത്തില്‍ തിരികെ ഏല്‍പ്പിച്ചതായാണ് ആരോപണം

employment guarantee scheme  Alleged widespread  thozhilurappu  തൊഴിലുറപ്പ്  വ്യാപാക ക്രമക്കേട്  ആരോപണം
ഇടുക്കിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം
author img

By

Published : Sep 25, 2020, 12:06 PM IST

ഇടുക്കി: രാജക്കാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. മെറ്റീരിയല്‍ കോസ്റ്റുപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ക്രമക്കേടുണ്ടന്ന ആരോപണമുയർന്നത്. മെറ്റീരിയില്‍ കോസ്റ്റുപയോഗിച്ചുള്ള ജോലികള്‍ നടത്താതെ നിര്‍മാണം പൂര്‍ത്തിയായെന്ന് കാണിച്ച് മസ്‌ട്രോള്‍ പഞ്ചായത്തില്‍ തിരികെ ഏല്‍പ്പിച്ചതായാണ് ആരോപണം.

തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം

നിര്‍മ്മിക്കാത്ത കുളം നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കാണിച്ചാണ് വനിതാ പഞ്ചായത്ത് മെമ്പർ മസ്‌ട്രോള്‍ തിരികെ ഏല്‍പ്പിച്ചത്. കൂടാതെ കിണര്‍ അറ്റകുറ്റ പണി നടത്തി തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ചതാണെന്ന് തെറ്റിധരിപ്പിച്ച് പണം കൈക്കലാക്കിയെന്നും ആരോപണമുണ്ട്. വ്യാപകമായ പരാതി ഉയര്‍ന്നതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പഞ്ചായത്ത് മെമ്പറുടെ മകളായ തൊഴിലുറപ്പ് ഓഫീസിലെ ജീവനക്കാരിയുടെ ഒത്താശയോടെയാണ് ക്രമക്കേടുകള്‍ നടത്തുന്നതെന്നാണ് ആരോപണം. പഞ്ചായത്തില്‍ ഇതുവരെ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയ ക്രമക്കേടുകളെകുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.