ETV Bharat / state

കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു - കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു

കെട്ടിടം നശിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകർക്ക് കെട്ടിടം വിട്ടു നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു
author img

By

Published : Oct 25, 2019, 11:32 PM IST

Updated : Oct 25, 2019, 11:54 PM IST

ഇടുക്കി: ലക്ഷങ്ങൾ മുടക്കി നവീകരിച്ച കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു. രാജാക്കാട് പഞ്ചായത്തിലെ മുല്ലക്കാനത്താണ് നേരത്തെ കൃഷി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ സംരക്ഷണമില്ലാതെ നശിക്കുന്നത്. കർഷകർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഇവിടെ പ്രവർത്തിച്ചിരുന്ന കൃഷി ഓഫീസ് മാറ്റിയിരുന്നു. പഞ്ചായത്ത് കെട്ടിടത്തിനു സമീപത്താണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ഇതോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള പഴയ കെട്ടിടം അനാഥമായി. ആളൊഴിഞ്ഞ കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു.

കൃഷി വകുപ്പ് കെട്ടിടം കാടുകയറി നശിക്കുന്നു

ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയതോടെ ശോചനീയാവസ്ഥയിലായിരുന്നു കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്തി. എന്നാൽ ഇതിനുശേഷവും കെട്ടിടം തുറന്നു പ്രവർത്തിക്കാൻ നടപടി ഉണ്ടായില്ല. നിലവിൽ പരിമിതമായ സ്ഥലത്ത് കൃഷി ഓഫീസ് പ്രവർത്തിക്കുമ്പോഴാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം നാശിക്കുന്നത്. കെട്ടിടം നശിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകർക്ക് കെട്ടിടം വിട്ടു നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Intro:ലക്ഷങ്ങൾ മുടക്കി നവീകരിച്ച കൃഷി വകുപ്പ് കെട്ടിടം കാടുകയറി നാശത്തെ നേരിടുന്നു. രാജാക്കാട് പഞ്ചായത്തിലെ മുല്ല ക്കാനത്താണ് മുമ്പ് കൃഷി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ സംരക്ഷണമില്ലാതെ നശിക്കുന്നത്.Body:കർഷകർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് ഇവിടെ പ്രവർത്തിച്ചിരുന്ന കൃഷി ഓഫീസ് പഞ്ചായത്ത് കെട്ടിടത്തിനു സമീപത്തേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചത്. ഇതോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ കെട്ടിടം അനാഥമായി. ആളൊഴിഞ്ഞ കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയതോടെ ശോചനീയാവസ്ഥയിലായിരുന്നു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി. എന്നാൽ ഇതിനുശേഷവും കെട്ടിടം തുറന്നു പ്രവർത്തിക്കാൻ നടപടി ഉണ്ടായില്ല. നിലവിൽ പരിമിതമായ സ്ഥലത്ത് കൃഷി ഓഫീസ് പ്രവർത്തിക്കുമ്പോഴാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം നാശത്തെ നേരിടുന്നത്. മാത്രവുമല്ല രാത്രികാലങ്ങളിൽ ഇവിടെ സാമൂഹികവിരുദ്ധരുടെ താവളമായി. വർഷാവർഷം ലക്ഷക്കണക്കിന് രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തുന്ന കെട്ടിടം പ്രയോജനപ്പെടുത്തുന്നതിനും സാമൂഹികവിരുദ്ധ ശല്യം ഒഴിവാക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പൊതു പ്രവർത്തകരും രംഗത്തെത്തി എത്തി.

ബൈറ്റ്. ജോഷി കന്യാകുഴി. പൊതുപ്രവർത്തകൻ.Conclusion:കാടുകൾ വെട്ടിത്തെളിച്ച് കെട്ടിടം ഉപയോഗപ്രഥമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. സ്വയം സംരംഭകരായ കുടുംബശ്രീ പ്രവർത്തകർക്ക് കെട്ടിടം വിട്ടു നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Last Updated : Oct 25, 2019, 11:54 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.