ഇടുക്കി : രാജ്യവ്യാപകമായി നടത്തുന്ന കാര്‍ഷിക സെന്‍സസിന്‍റെ ഭാഗമായി ജില്ലയില്‍ ഇതിന്‍റെ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സെന്‍സസില്‍ കേരളത്തിലെ നടത്തിപ്പ് ചുമതല സ്ഥിതിവിവര കണക്ക് വകുപ്പിനാണ്. ആദ്യഘട്ട ജോലികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റര്‍മാര്‍ക്കുള്ള താലൂക്ക് തല പരിശീലനം നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു.
മൂന്ന് ഘട്ടമായാണ് ബൃഹത് സര്‍വേ പൂര്‍ത്തീകരിക്കുക. തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റര്‍മാരുടെ സഹായത്തോടെ ആദ്യ ഘട്ട ലിസ്റ്റിങ് ജോലികള്‍ ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്.
ഭൂമിയുടെ ഉടമസ്ഥത, പാട്ടം ഉള്‍പ്പടെയുള്ള കൈവശ ഭൂമിയുടെ അളവ്, തുടങ്ങിയ വിവരങ്ങള്‍ ആദ്യ ഘട്ടത്തിലും കൃഷി രീതി, ഭൂവിനിയോഗം, അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം, ജലസേചനം, തുടങ്ങിയ വിവിധ കാര്യങ്ങള്‍ അടുത്ത രണ്ട് ഘട്ടങ്ങളിലുമായി ശേഖരിക്കും.
ആദ്യ ഘട്ട ലിസ്റ്റിങ് ജോലികള്‍ക്കായുള്ള എന്യൂമറേറ്റര്‍മാരെയാണ് നിലവില്‍ നിയോഗിച്ചത്.