ETV Bharat / state

'ആദിവാസി മേഖലയായതിനാല്‍ വനംവകുപ്പ് റോഡിന് തടസം നില്‍ക്കുന്നു' ; ശയനപ്രദക്ഷിണ പ്രതിഷേധം

വെള്ളിയാമറ്റം പഞ്ചായത്തിലെ ഗോത്രവർഗ സങ്കേതങ്ങളിൽ റോഡ് നിർമാണത്തിനുള്ള അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ശയനപ്രദക്ഷിണം

റോഡിനായി ശയന പ്രദക്ഷിണം നടത്തി ആദിവാസികൾ  ശയന പ്രദക്ഷിണം  Adivasis stike for road  ആദിവാസി  road  Adivasi  വെള്ളിയാമറ്റം
റോഡിനായി ശയന പ്രദക്ഷിണം നടത്തി ആദിവാസികൾ
author img

By

Published : Aug 17, 2021, 10:53 PM IST

ഇടുക്കി : റോഡിനായി ശയന പ്രദക്ഷിണം നടത്തി പ്രതിഷേധം. തൊടുപുഴ വെള്ളിയാമറ്റം മേത്തൊട്ടി നിവാസികളാണ് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

ആദിവാസി മേഖലയായതിനാൽ വനംവകുപ്പ് റോഡ് നിർമാണത്തിന് തടസം നിൽക്കുന്നുവെന്നാണ് ആരോപണം. വെള്ളിയാമറ്റം പഞ്ചായത്തിലെ ഗോത്രവർഗ സങ്കേതങ്ങളിൽ റോഡ് നിർമാണത്തിനുള്ള അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇവര്‍ ശയനപ്രദക്ഷിണവും മുട്ടിലിഴയലും നടത്തിയത്.

റോഡിനായി ശയന പ്രദക്ഷിണം നടത്തി ആദിവാസികൾ

പഞ്ചായത്തിലെ ഗോത്രവർഗ പ്രദേശങ്ങളിൽ നിർമാണ നിരോധനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. രണ്ടുവർഷമായി വനംവകുപ്പിന്‍റെ എൻ.ഒ.സി ലഭിക്കാത്തതുമൂലം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടും പഞ്ചായത്തിന്‍റെ ടി.എസ്.പി ഫണ്ടുമടക്കം 98 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാകാനുള്ളത്.

ഈ സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിന് ലഭിക്കേണ്ടിയിരുന്ന ഒന്നരക്കോടി രൂപയിൽ 74 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. പ്രളയവും മഴക്കെടുതികളും മൂലം ഗോത്രവർഗ കോളനികളിലേക്കുള്ള റോഡുകളെല്ലാം കാൽനടയാത്രപോലും സാധ്യമാകാത്തവിധം തകർന്ന അവസ്ഥയിലാണ്.

Also Read: എസ്.രാജേന്ദ്രൻ സി.പി.ഐയിലേക്കെന്ന പ്രചരണം തള്ളി ഇരുകൂട്ടരും

സമരം പഞ്ചായത്ത് അംഗം മോഹൻദാസ് പുതുശ്ശേരി ശയന പ്രദക്ഷിണം നടത്തി ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

അടിയന്തരമായി പരിഹാരമുണ്ടാകാത്ത പക്ഷം നിരാഹാരമുൾപ്പെടെയുള്ള സമര മാർഗങ്ങളിലൂടെ മുന്നോട്ടുപോകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.