ETV Bharat / state

അടിമാലി ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു - ഇടുക്കി ടൂറിസ്റ്റ് വില്ലേജ്

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു നിര്‍വ്വഹിച്ചു.

ഇടുക്കി അടിമാലി  IDUKKI ADIMALI  IDUKKI TOURIST VILLAGE  ADIMALI TOURIST VILLAGE  ഇടുക്കി ടൂറിസ്റ്റ് വില്ലേജ്  അടിമാലി ടൂറിസ്റ്റ് വില്ലേജ്
അടിമാലി ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു
author img

By

Published : Feb 26, 2021, 5:42 PM IST

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അടിമാലി ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേർ സന്ദർശിക്കുന്ന പ്രദേശമെന്ന നിലയ്ക്കാണ് അടിമാലി ടൗണ്‍ ബ്യൂട്ടിഫിക്കേഷൻ പദ്ധതിക്ക് പഞ്ചായത്ത് ഭരണസമതി തുടക്കം കുറിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി നൂറിലധികം എല്‍ഇഡി ലൈറ്റുകളും ചവറ്റുതൊട്ടികളും പൂച്ചെടികളും സ്ഥാപിക്കും.

സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ലാന്‍ ഫണ്ടുപയോഗിച്ചായിരിക്കും പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്‍റെ വിവിധ ഇടങ്ങളിലായി വാഷ്‌ബേസിനുകളും തുപ്പല്‍ കോളാമ്പികളും സ്ഥാപിക്കുന്നതിനും പദ്ധതി പ്രകാരം തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ അടിമാലി ടൗണിന് പുതിയ മുഖച്ഛായ നല്‍കാനാകുമെന്നാണ് പഞ്ചായത്തിന്‍റെ വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.