ഇടുക്കി: ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് നിരീക്ഷണവും ജാഗ്രതയും കടുപ്പിച്ച് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന പരിശോധനകളെ തുടര്‍ന്ന് വിവിധ കേസുകള്‍ നാര്‍ക്കോട്ടിക് സംഘം രജിസ്റ്റര്‍ ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു ഒരു കിലോയിലധികം ഉണക്ക കഞ്ചാവും ഒമ്പത് ലിറ്റര്‍ മദ്യവും നാര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തിരുന്നു.
പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി ലഹരിയുടെ ഉപയോഗം വര്‍ധിക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍ രാത്രികാല നിരീക്ഷണവും വാഹനപരിശോധനയും നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം ശക്തമാക്കി. രഹസ്യ വിവരങ്ങള്‍ ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തിലുള്ള പരിശോധനയും നടത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന പരിശോധനകളെ തുടര്‍ന്ന് ഏതാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം കെ പ്രസാദ് പറഞ്ഞു.