ETV Bharat / state

അടിമാലിയില്‍ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം - ജാഗ്രത

മഴക്കാല പൂർവ ശുചീകരണപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ഓടകള്‍ക്ക് മുകളിലെ സ്ലാബുകള്‍ മാറ്റി സുഗമമായ വെള്ളമൊഴുക്ക് സാധ്യമാക്കുന്നതിനും മാലിന്യം നീക്കുന്നതിനുമുള്ള നടപടികളാണ് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ നടക്കുന്നത്.

ഇടുക്കി  പ്രതിരോധം  മഴക്കാല പൂർവ ശുചീകരണx  ജാഗ്രത  ADlMALY
മഴക്കാല പൂർവ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്
author img

By

Published : May 7, 2020, 6:24 PM IST

ഇടുക്കി: കൊവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂർവ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അടിമാലി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി ടൗണിലെ കല്ലാര്‍കുട്ടി റോഡില്‍ സ്ഥിതി ചെയ്യുന്ന ഓടകളിൽ ശുചീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെഎന്‍ സഹജന്‍ പറഞ്ഞു.

മഴക്കാല പൂർവ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്

ഓടകള്‍ക്ക് മുകളിലെ സ്ലാബുകള്‍ മാറ്റി സുഗമമായ വെള്ളമൊഴുക്ക് സാധ്യമാക്കുന്നതിനും മാലിന്യം നീക്കുന്നതിനുമുള്ള നടപടികളാണ് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ നടക്കുന്നത്.
മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ജാഗ്രത സംബന്ധിച്ചും ആളുകള്‍ക്കിടിയില്‍ ആരോഗ്യവകുപ്പ് ബോധവല്‍ക്കരണ സന്ദേശമെത്തിക്കുന്നുണ്ട്. ഓരോ വീടുകളിലും എത്തി കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുന്ന പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കും. ജില്ലയുടെ ചിലയിടങ്ങളില്‍ ഡെങ്കിപ്പനിയടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യജാഗ്രതയുമായി മുമ്പോട്ട് പോകാനാണ് പഞ്ചായത്തിൻ്റെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.