ഇടുക്കി: കാലവര്‍ഷം ശക്തമായതോടെ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് ചിന്നക്കനാല്‍ കിളവിപ്പാറ നിവാസികള്‍. മേഖലയിലെ കിലോമീറ്ററുകളോളം ഭൂമി ഇടിഞ്ഞു താഴ്ന്നു. ഇതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്.
കര്‍ഷകനായ പാറക്കാലായില്‍ സജിയുടെ വീടിന്‍റെ മുൻവശത്തോട് ചേര്‍ന്നാണ് ഭൂമി ഇടിഞ്ഞു താഴ്‌ന്നിരിക്കുന്നത്. ഇതോടെ വീടും അപകടാവസ്ഥയിലാണ്. ഭൂമി ഇടിഞ്ഞു താഴ്‌ന്നതോടെ മേഖലയിലെ കൃഷി ജോലി നിര്‍ത്തി വച്ചിരിക്കുകയാണ് കര്‍ഷകര്‍.
2019ല്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേരുടെ ഏക്കര്‍ കണക്കിന് കൃഷി ഭൂമിയടക്കം ഒലിച്ച് പോയിരുന്നു. ശക്തമായ മഴ കാരണം ബാക്കിയുള്ള കിടപ്പാടം കൂടി നഷ്‌ടമാവുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
also read: സംസ്ഥാനത്ത് കനത്ത മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്