ETV Bharat / state

ഇടുക്കിയിൽ ആദിവാസി യുവാവിന് വെടിയേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

പ്രതി ബന്ധുക്കളോട് പറഞ്ഞത് കാട്ടുമൃഗമാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചതെന്ന്.

idamalakkudi shooting  idamalakkudi shooting news  idamalakkudi shooting accused arrested  idukki gun shoot  ഇടമലക്കുടി വെടിവയ്പ്പ്  ഇടമലക്കുടി വെടിവയ്പ്പ് വാർത്ത  ഇടുക്കിയിൽ ആദിവാസി യുവാവിന് വെടിയേറ്റു
ഇടുക്കിയിൽ ആദിവാസി യുവാവിന് വെടിയേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍
author img

By

Published : Jun 30, 2021, 10:39 PM IST

ഇടുക്കി : ഇടമലക്കുടിയില്‍ ആദിവാസി യുവാവിന് വെടിയേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കീഴ്‌പത്താംകുടി സ്വദേശിയായ ലക്ഷ്‌മണനെയാണ് പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ പതിനൊന്നിനായിരുന്നു ഇരുപ്പുകല്ല്കുടി സ്വദേശിയായ സുബ്രഹ്മണ്യന് കൃഷി സ്ഥലത്ത് വച്ച് വെടിയേറ്റത്.

മൂന്നാര്‍ എസ്ഐ റ്റി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുടിയിലുണ്ടെന്ന വിവരം ലഭിച്ച പൊലീസ് ഇടമലക്കുടിയില്‍ ജൂൺ 29ന് രാത്രിയോടെ എത്തുകയായിരുന്നു.

പിടികൂടിയ പ്രതിയെ ജൂൺ 30ന് ഉച്ചയോടെ മൂന്നാര്‍ സ്റ്റേഷനിലെത്തിച്ചു. കാട്ടുമൃഗമാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്.

Also Read: വിഴിഞ്ഞത്ത് വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്നു

കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മുമ്പ് പൊലീസ് സംഘം കുടിയില്‍ എത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെടിവയ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന തോക്ക് പൊലീസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു.

നെഞ്ചില്‍ വെടിയേറ്റ സുബ്രഹ്മണ്യനെ ആദ്യം മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തില്‍ തുളച്ച് കയറിയ വെടിയുണ്ട പുറത്തെടുക്കാനായിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച ശേഷമാണ് വെടിയുണ്ട പുറത്തെടുക്കാനായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.