ETV Bharat / state

അപകടം പതിയിരിക്കുന്ന ദേശീയ പാതയിലെ രണ്ടാംമൈല്‍ - national highways authority of india

ദേശിയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് രണ്ടാംമൈല്‍ ആനച്ചാല്‍ റോഡിലേക്ക് പതിക്കുകയാണുണ്ടായത്. കനത്ത മഞ്ഞ് മൂടുന്ന സമയങ്ങളില്‍ പാതയുടെ വിസ്‌താരക്കുറവറിയാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്.

കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാത  kochi dhanushkodi national highway  2nd mile kochi dhanushkodi NH  ഇടുക്കി  dailapidated road  roads in kerala  national highways authority of india  ദേശീയ പാത അതോറിറ്റി
അപകടം പതിയിരിക്കുന്ന ദേശീയ പാതയിലെ രണ്ടാംമൈല്‍
author img

By

Published : Oct 8, 2020, 3:54 PM IST

ഇടുക്കി: കാലവര്‍ഷത്തില്‍ തകര്‍ന്ന കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയിലെ രണ്ടാംമൈല്‍ ഭാഗം അപകട തുരുത്താകുന്നു. ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് രണ്ടാംമൈല്‍ ആനച്ചാല്‍ റോഡിലേക്ക് പതിക്കുകയാണുണ്ടായത്. കനത്ത മഞ്ഞ് മൂടുന്ന സമയങ്ങളില്‍ പാതയുടെ വിസ്‌താരക്കുറവറിയാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാതയുടെ വിസ്‌താരം നഷ്‌ടമായി. ഇടയ്ക്കിടെ കനത്ത മഞ്ഞ് മൂടുന്നിടമാണ് രണ്ടാംമൈല്‍ മേഖല.

അപകടം പതിയിരിക്കുന്ന ദേശീയ പാതയിലെ രണ്ടാംമൈല്‍

നിലവില്‍ കൊവിഡ് ആശങ്കയില്‍ രണ്ടാംമൈല്‍ ആളൊഴിഞ്ഞ് കിടക്കുകയാണെങ്കിലും സഞ്ചാരികള്‍ എത്തിതുടങ്ങിയാല്‍ ഇവിടം വാഹനങ്ങളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ്. സഞ്ചാരികളുടെ തിരക്കേറും മുന്നേ ഇടിഞ്ഞ് പോയ ഭാഗത്ത് പുനര്‍നിര്‍മ്മാണം നടത്താന്‍ അധികൃതർ നടപടി കൈകൊള്ളണമെന്ന ആവശ്യം പ്രദേശവാസികളും വാഹനയാത്രികരും ഉന്നയിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.