ഇടുക്കി: മുക്കുടിലിന് സമീപം സ്‌കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു. ഞാറുകുളം സ്വദേശി സീനയാണ് (40) മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ബന്ധുവിനൊപ്പം സ്‌കൂട്ടറിൽ ആത്മാവ്സിറ്റിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഇറക്കത്തിൽ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. സീനയാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സീനയെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരിക്കേറ്റ ബന്ധു ആനി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഗോവയിൽ ആയുർവേദ നഴ്‌സായിരുന്ന സീന കഴിഞ്ഞ ഈസ്റ്ററിന് മുക്കുടിലിലെ കുടുംബ വീട്ടിൽ എത്തിയതാണ്.
ഇടുക്കിയിൽ സ്‌കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു - idukki
വ്യാഴാഴ്‌ച രാവിലെയാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു