ഇടുക്കി : അപകടം പതിയിരിക്കുന്ന കല്ലാർകുട്ടി റോഡിലെ കൊടുംവളവിനെതിരെ വീണ്ടും പരാതിയുയര്‍ത്തി പ്രദേശവാസികള്‍. വർഷങ്ങളായി വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അടിമാലി കുമളി ദേശീയപാതയിലെ കല്ലാർകുട്ടി - വെള്ളത്തൂവൽ റോഡ് സംഗമിക്കുന്ന ടൗണിലെ വളവ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടവരുത്തുകയാണ്.
മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം നഷ്‌ടമായ ലോറി, വ്യാപാര സ്ഥാപനങ്ങളിലേക്ക് പാഞ്ഞുകയറി അപകടം സംഭവിച്ചിരുന്നു.
ALSO READ: രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമർദനം ; യുവതി തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
ദേശീയപാതയുടെ പ്രവര്‍ത്തിയിലും അനാസ്ഥയാണ് നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാലവർഷം ആരംഭിച്ചാൽ ടൗണിനോട് ചേർന്നുള്ള ഭാഗം മണ്ണിടിച്ചിൽ ഭീഷണിയിലാകും.
കല്ലാർകുട്ടിയില്‍ സമഗ്ര വികസനം വേണമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
കല്ലാർകുട്ടി അണക്കെട്ടിന്‍റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും കെട്ടിട സമുച്ചയങ്ങൾ നിര്‍മിച്ച് വ്യാപാരികളെ പുനരധിവസിപ്പിച്ച് റോഡ് വികസനം പൂര്‍ത്തിയാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.