ETV Bharat / state

രാജാക്കാട്ടില്‍ ആധാര്‍ സേവനം ഉടന്‍ ലഭ്യമാവും

അത്യാവശ്യ ഘട്ടങ്ങളിൽ ആധാർ കാർഡ് പുതുക്കുന്നതിനായി 18 കിലോമീറ്റർ അകലെയുള്ള നോർത്ത് രാജകുമാരിയിലുമാണ് എത്തണ്ട ആവസ്ഥയാണ് നിലവിലുള്ളത്.

രാജാക്കാട്  ഇടുക്കി  ആധാർകാർഡ്  Aadhar Card  Idukki
രാജാക്കാട്ടുകാരുടെ ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം
author img

By

Published : Nov 3, 2020, 5:19 PM IST

ഇടുക്കി: ആധർകാർഡ് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനുമുള്ള സംവിധാങ്ങൾ ഇല്ലാതിരുന്ന രാജാക്കാട് നിവാസികൾക്ക് ആശ്വാസമായി അക്ഷയ കേന്ദ്രത്തിൽ ആധാർകാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മൂന്ന് ആഴ്ചക്കുള്ളിൽ പരിഹാരം കാണുമെന്ന് അക്ഷയ ജീവനക്കാർ.

രണ്ട് അക്ഷയ സെൻ്ററുകൾ പ്രവർത്തിക്കുന്ന രാജാക്കാട് ടൗൺ കേന്ദ്രീകരിച്ച് ആധാർ കാർഡുകൾ പുതുക്കുന്നതിന് സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ആധാർ കാർഡ് ആവിശ്യത്തിനായി രാജാക്കാട് നിവാസികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥ വന്നതോടെയാണ് നാട്ടുകാർ ആവശ്യവുമായി രംഗത്തെത്തിയത്.

അത്യാവശ്യ ഘട്ടങ്ങളിൽ ആധാർ കാർഡ് പുതുക്കുന്നതിനായി 18 കിലോമീറ്റർ അകലെയുള്ള ആനച്ചാലിലും,12 കിലോമീറ്റർ അകലെയുള്ള നോർത്ത് രാജകുമാരിയിലുമാണ് എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് കുറവായതിനാൽ ടാക്സി പിടിച്ച് പോകേണ്ട സാഹചര്യവുമുണ്ട്. പുതിയ സംവിധാനം വരുന്നതോടെ രാജാക്കാട്ടുകാർക്ക് ആശ്വാസമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.