ETV Bharat / state

തേങ്ങാക്കല്ലില്‍ താല്കാലിക പാലം തുറന്നു

പുനര്‍നിര്‍മിക്കുന്ന നൂറടി പാലത്തിന് സമാന്തരമായാണ് പഞ്ചായത്ത് താത്കാലിക പാലം നിര്‍മിച്ചിട്ടുള്ളത്.

bridge in idukki news  idukki latest news  A temporary bridge opened in the thengakall idukki  തേങ്ങാക്കല്ലില്‍ താത്കാലിക പാലം തുറന്നു  ഇടുക്കി വാര്‍ത്തകള്‍  ഇടുക്കി പ്രളയം വാര്‍ത്തകള്‍
തേങ്ങാക്കല്ലില്‍ താത്കാലിക പാലം തുറന്നു
author img

By

Published : Oct 20, 2020, 7:50 PM IST

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്തിലെ തേങ്ങാക്കല്ലില്‍ താല്കാലികമായി നിര്‍മിച്ച നൂറടി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. പാലത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഹരിദാസ് നിര്‍വഹിച്ചു.

വണ്ടിപ്പെരിയാര്‍ - മ്ലാമല റോഡുകളെ ബന്ധിപ്പിക്കുന്ന തേങ്ങാകല്ലില്‍ തുടര്‍പ്രളയങ്ങള്‍ മൂലം തകര്‍ന്ന നൂറടി പാലത്തിന് സമാന്തരമായാണ് പഞ്ചായത്ത് താല്കാലിക പാലം നിര്‍മിച്ചിട്ടുള്ളത്. പഞ്ചായത്തിന്‍റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. പെരിയാറില്‍ നിന്ന് മ്ലാമല വഴി തേങ്ങാക്കല്‍, കട്ടപ്പന, ഏലപ്പാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴി കൂടിയാണിത്. പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെയാണ് ഈ പാലം ഉപയോഗിക്കുന്നത്. ഒരു മാസം കൊണ്ടാണ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.