ഇടുക്കി : തുടര്‍ച്ചയായി മൂന്നാറിലുണ്ടാകുന്ന പ്രളയ സമാന സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഇടുക്കി എം പി .ഡീന്‍ കുര്യാക്കോസ്. മൂന്നാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം കയറിയ പഴയ മൂന്നാറിലെ സ്ഥിതി ഗതികള്‍ എം പി നേരിട്ട് കണ്ട് മനസ്സിലാക്കി.
പഴയ മൂന്നാറിലെ സിഎസ്‌ഐ ഹാളിലും ദേവികുളത്തെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും പ്രവര്‍ത്തിച്ച് വരുന്ന ക്യാമ്പുകളില്‍ എത്തി ഡീന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളല്ല വേണ്ടതെന്നും പ്രളയ സമാന സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കമാണ് മൂന്നാറില്‍ നടത്തേണ്ടതെന്നും എം പി വ്യക്തമാക്കി.