ETV Bharat / state

വാണിജ്യ കെട്ടിട നിർമ്മാണ നിയന്ത്രണത്തിനെതിരെ രാപ്പകല്‍ സമരം - വാണിജ്യ കെട്ടിട നിർമ്മാണ നിയന്ത്രണത്തിനെതിരെ 24 മണിക്കൂര്‍ സമരം

ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ 15, 16 തിയതികളിലാണ് 24 മണിക്കൂർ സമരം സംഘടിപ്പിക്കുന്നത്.

വാണിജ്യ കെട്ടിട നിർമ്മാണ നിയന്ത്രണത്തിനെതിരെ 24 മണിക്കൂര്‍ സമരം
author img

By

Published : Oct 6, 2019, 4:01 PM IST

ഇടുക്കി: വാണിജ്യ കെട്ടിട നിർമ്മാണ നിയന്ത്രണത്തിനെതിരെ സമരം. ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ 15 ,16,തിയതികളിലാണ് 24 മണിക്കൂർ സമരം സംഘടിപ്പിക്കുന്നത്. മൂന്നാറിലെ കൈയേറ്റങ്ങൾ തടയുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നത്. മൂന്നാറിലെ കൈയേറ്റങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്നിരിക്കുന്ന ഉത്തരവുകൾ ഇടുക്കിയുടെ മരണ മണിയാണെന്ന് ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സേനാപതി വേണു പറഞ്ഞു. സംസ്ഥാനത്തെ മറ്റൊരു ജില്ലക്കും ബാധകമല്ലാത്ത രീതിയിൽ ഇടുക്കി ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്ന കരിനിയമമാണ് ഇത്. ഓഗസ്റ്റ് ഇരുപത്തിരണ്ടിലെയും സെപ്‌തംബര്‍ ഇരുപത്തിയഞ്ചിലെയും ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്നും സേനാപതി വേണു വ്യക്തമാക്കി.

Intro:മുന്നാറിലെ കൈയേറ്റങ്ങൾ തടയാനെന്ന പേരിൽ ഇടത് സർക്കാർ കൊണ്ടുവന്നിരിക്കുന്നു വാണിജ്യ കെട്ടിട നിർമ്മാണ നിയന്ത്രണത്തിനെതിരെ ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ രാപകൽ സമരം 15 ,16,തിയ്യതികളിലായിട്ടാണ് ഇരുപത്തിനാല്മണിക്കൂർ സമരം സംഘടിപ്പിക്കുന്നത് എന്ന് ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സേനാപതി വേണു.Body:മുന്നാറിലെ കൈയേറ്റങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്നിരിക്കുന്ന ഉത്തരവുകൾ ഇടുക്കിയുടെ മരണ മണിയാണെന്നും,സംസ്ഥാനത്തെ മറ്റൊരു ജില്ലക്കും ബാധകമല്ലാത്ത രീതിയിൽ ഇടുക്കി ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്ന കരിനിയമാണ് എന്നും,ആഗസ്റ്റ് 22 ലെയും,സെപ്റ്റംബർ 25 ലെയും ഉത്തരവുകൾ പിൻവലിക്കണമെന്നും ആവിശ്യപെട്ടുകൊണ്ട് ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ രാപകൽ സമരം നടത്തുമെന്ന് ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.സേനാപതി വേണു പറഞ്ഞു

ബൈറ്റ് Conclusion:E tv bharth idukki

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.