ഇടുക്കി: ഇടുക്കിയില്‍ 20 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയുമായി ഒരാളെ എക്സൈസ് പിടികൂടി. ഇരുമ്പുപാലം ചില്ലിത്തോട് സ്വദേശി കൃഷ്‌ണന്‍കുട്ടിയെയാണ് അടിമാലി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തത്. ഇയാളുടെ പക്കല്‍ നിന്നും വാറ്റുപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു.
മദ്യശാലകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ അനധികൃത ചാരായ നിര്‍മാണവും വില്‍പ്പനയും നടക്കുന്നതായുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വീടിനോട് ചേര്‍ന്ന് താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചായിരുന്നു ഇയാള്‍ ചാരായ നിര്‍മാണം നടത്തിയതെന്നും ലിറ്ററൊന്നിന് 1000 മുതല്‍ 1500 രൂപ വരെ പ്രതി ഈടാക്കിയിരുന്നതായും എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പി.കെ രഘു പറഞ്ഞു.