ഇടുക്കി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ദേവികുളം എക്‌സൈസ് റെഞ്ച് സംഘം നടത്തിയ പരിശോധനയില്‍ മാങ്കുളം വിരിഞ്ഞപാറ ഭാഗത്തു നിന്നും 1100 ലിറ്റര്‍ കോട പിടിച്ചെടുത്തു. മാങ്കുളം പുഴയുടെ തീരഭാഗത്തു നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
കോട നിര്‍മ്മാണത്തിനായി ചത്ത എലിയെ വരെ ഉപയോഗിച്ചിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. 200 ലിറ്ററിന്‍റെ നാല് പ്ലാസ്റ്റിക് ബാരലുകളിലും 100 ലിറ്ററിന്‍റെ മൂന്ന് പ്ലാസ്റ്റിക് ബാരലുകളിലുമായിട്ടായിരുന്നു കോട സൂക്ഷിച്ചിരുന്നത്.
ALSO READ: തിരുവനന്തപുരത്ത് പ്രവാസിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചതായി എക്‌സൈസ് അസി.ഇൻസ്‌പെക്‌ടർ സി.കെ സിജോ പറഞ്ഞു. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും മാങ്കുളം വനമേഖലയിൽ പരിശോധന വ്യാപിപ്പിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു